Sunday October 20th, 2019 - 1:20:am
topbanner

പരിഹരിക്കപ്പെടാതെ തൃശൂര്‍ കാഞ്ഞാണി സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ : 26 മുതല്‍ സ്വകാര്യബസ് സമരം

princy
പരിഹരിക്കപ്പെടാതെ  തൃശൂര്‍ കാഞ്ഞാണി സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ : 26 മുതല്‍ സ്വകാര്യബസ് സമരം

തൃശൂര്‍:തൃശൂര്‍ കാഞ്ഞാണി സംസ്ഥാന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ ബസുകള്‍ 26 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കും.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ബസുടമകള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന്റെയടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ബസുടമകള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രശ്‌നത്തില്‍ പരിഹാരം കാണാത്തിനെ തുടര്‍ന്നാണ് മേഖലയിലെ ബസുകള്‍ 26 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശൂര്‍ കാഞ്ഞാണി റൂട്ടില്‍ പടിഞ്ഞാറെ കോട്ട, എല്‍തുരുത്ത്, ചേറ്റുപുഴ, അരിമ്പൂര്‍, കാഞ്ഞാണി, കാരമുക്ക് ഭാഗങ്ങളില്‍ റോഡില്‍ വലിയ കുഴികളാണ്. കാഞ്ഞാണി പെരിങ്ങോട്ടുകര, കാഞ്ഞാണി പാവറട്ടി റോഡുകള്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ പൊളിച്ചത് മാസങ്ങളായിട്ടും നന്നാക്കിയില്ല.

ഇതു മൂലം ബസുകള്‍ സമയത്തിന് സര്‍വീസ് നടത്തി കൊണ്ട് പോകുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ബസുടമ സംഘടന ഭാരവാഹികള്‍ പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ജനകീയ കൂട്ടായ്മയും സമരപരിപാടികള്‍ നടത്തുന്നുണ്ട്. അനിശ്ചിത കാല സമരം സംബന്ധിച്ച് ബസുടുകള്‍ കലക്ടര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.

Read more topics: thrissur, Kanjani, State Highway
English summary
Thrissur Kanjani State Highway in Unsettled condition : Private bus strike from 26th
topbanner

More News from this section

Subscribe by Email