Friday April 3rd, 2020 - 3:55:pm
topbanner

വിയ്യൂര്‍ ശിവ ക്ഷേത്രത്തില്‍ മോഷണം : 5 ഭണ്ഡാരങ്ങളും രണ്ട് മുറികളും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി

Anusha Aroli
വിയ്യൂര്‍ ശിവ ക്ഷേത്രത്തില്‍ മോഷണം : 5 ഭണ്ഡാരങ്ങളും രണ്ട് മുറികളും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: വിയ്യൂര്‍ ശിവ ക്ഷേത്രത്തില്‍ മോഷണം. 5 ഭണ്ഡാരങ്ങളും രണ്ട് മുറികളും കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി.പണം അടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയതായി പറയുന്നു.നോട്ടുകള്‍ മാത്രം കൊണ്ട് പോയി നാണയതുട്ടുകള്‍ ഇവിടെ തന്നെ ഉപേഷിച്ചിരിക്കുകയാണ്.നോട്ടുകള്‍ കൊണ്ടു പോകാൻ മോഷ്ട്ടാക്കൾ പ്ലാസ്റ്റിക് കവറുകളും കൊണ്ട് വന്നിരുന്നു.ഇവയുടെ ബാക്കി കിട്ടിയിട്ടുണ്ട്.ഉപേക്ഷേിച്ച ചില്ലറകള്‍ മാത്രം പതിനായിരത്തില്‍ കൂടുതല്‍ വരും.ക്ഷേത്രത്തിലെ നാലക്കെട്ടിനുള്ളിലെ രണ്ട് ഭണ്ഡാരവും പുറത്തുള്ള മൂന്നു ഭണ്ഡാരവും ക്ഷേത്ര ഉപദേശക സമിതി ഓഫിസ് മുറിയും ക്ഷേത്ര കൗണ്ടറും കുത്തിപൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്ന് നാല് സാരികള്‍ കൂട്ടികെട്ടിയാണ് മോഷ്ട്ടാക്കൾ നാലുകെട്ടിനുള്ളിലെ തിടപ്പള്ളിയില്‍ കടന്നത്.ക്ഷേത്രത്തിലെ തിടപള്ളിയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി,ഇരുമ്പ്, എളങ്ക്,ഇരുമ്പ് പാര,തടികക്ഷണം എന്നിവ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ഒന്നില്‍ കൂടുതല്‍ മോഷ്ട്ടാക്കൾ ഉള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വാഹനത്തില്‍ എത്തിയ മോഷ്ട്ടാക്കൾ ക്ഷേത്രത്തിന്റെ പിന്‍വശത്ത് 200 മീറ്റര്‍ അകലെ വാഹനം നിര്‍ത്തി അവിടെ നിന്നും നടന്നു വന്നാണ് സംഘം ക്ഷേത്രത്തില്‍ എത്തിയത്.പോലീസിന്റെ ഡോഗ് സംഘം മണം പിടിച്ച് കൂറ്റൂര്‍ റോഡ് വരെ ചുറ്റിക്കറങ്ങി വന്ന് സമീപത്തെ വര്‍ക്ക് ഷോപ്പിലും എത്തി. ഇവിടെ നിന്നും ഒരു കമ്പി പാര നഷടപെട്ടിട്ടുണ്ട്.എന്നാല്‍ മഴമൂലം മോഷ്ട്ടാക്കളുടെ മണം ക്യത്യമായി പിടിക്കാന്‍ നായകള്‍ക്ക് സാധിച്ചിട്ടില്ല. മോഷ്ട്ടാക്കൾ ഒരു പാട് നേരം ഇവിടെ ചിലവഴിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ വളര്‍ത്ത നായകളുടെ കുര കേട്ട് വീട്ടുക്കാര്‍ ഉണര്‍ന്ന് വന്നിരുന്നു. എന്നാല്‍ ആരെയും കണ്ടെത്തുവാൻ മഴ കാരണം ആരും ധൈര്യപെട്ടില്ല.

പുലര്‍ച്ച മുന്ന് മണിയ്ക്കാണ് നായ്ക്കളുടെ ശബ്ദം കേട്ടത്.ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും വിയ്യൂർ പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി.രണ്ടു മാസം മുൻപാണ് ഭണ്ഡാരങ്ങള്‍ എണ്ണിയത്.പലപ്പോഴും ഭണ്ഡാരങ്ങങ്ങളില്‍ സ്വർണ്ണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വഴിപാടായി ലഭിക്കാറുണ്ട്.അഞ്ചു വർഷം മുൻപും ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.

English summary
Theft at thrissur Viyyur Shiva Temple
topbanner

More News from this section

Subscribe by Email