Friday October 22nd, 2021 - 8:02:am

ആശുപത്രിയില്‍നിന്ന് പ്രസവശേഷം നവജാത ശിശുവുമായി തിരിച്ചെത്തിയ യുവതിയെയും മാതാവിനെയും നാട്ടുകാര്‍ തടഞ്ഞു

Raji E R
ആശുപത്രിയില്‍നിന്ന് പ്രസവശേഷം നവജാത ശിശുവുമായി തിരിച്ചെത്തിയ യുവതിയെയും മാതാവിനെയും നാട്ടുകാര്‍ തടഞ്ഞു

ഗാന്ധിനഗര്‍ (കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പ്രസവശേഷം നവജാത ശിശുവുമായി തിരിച്ചെത്തിയ യുവതിയും മാതാവും താമസിച്ചിരുന്ന ലയത്തില്‍ കയറുന്നത് സമീപവാസികള്‍ തടഞ്ഞു. ആലുവ ശ്രീമൂലനഗരം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് യുവതി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് റെഡ്‌സോണിലുള്ള ജില്ലയില്‍നിന്ന് എത്തിയതാണ് ലയത്തില്‍ കയറ്റാതിരുന്നതിന് കാരണമായി പറഞ്ഞത്. ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെംബര്‍ കെ.പി. അനൂപ് ഇടപെട്ട് രാത്രിയോടെ ഗവ. എല്‍.പി സ്‌കൂളില്‍ രാത്രി കഴിഞ്ഞുകൂടുന്നതിന് സൗകര്യം ചെയ്തുകൊടുത്തു. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവരെ മൂന്നുദിവസം മുമ്പ് മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗമില്ലാതെ വന്നതിനാല്‍ ഗൈനക്കോളജി അധികൃതര്‍ നവജീവന്‍ ട്രസ്റ്റിനെ വിവരമറിയിച്ചു.

തുടര്‍ന്ന് പി.യു. തോമസ് ഇവര്‍ക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍നിന്ന് മരുന്നും വാങ്ങി തിങ്കളാഴ്ച വൈകീട്ടോടെയാണ് നാട്ടിലേക്ക് വിട്ടത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അധികൃതരുടെയും ഫാക്ടറി ഉടമയുടെയും സഹായത്തോടെ ഇവര്‍ക്ക് വാടക വീട് സജ്ജീകരിച്ച് കൊടുക്കുമെന്നും വാര്‍ഡ് മെംബര്‍ കെ.പി. അനൂപ് പറഞ്ഞു.

English summary
The woman and her mother were detained by locals after returning from the hospital with their newborn
topbanner

More News from this section

Subscribe by Email