Thursday January 28th, 2021 - 8:35:pm

ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണി

suji
ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണി

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്ര വേദിയ്ക്കു സമീപം ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടിയ്ക്ക് നേരെ വധഭീഷണിയെന്നു പരാതി. മലപ്പുറത്ത് ഫ്‌ളാഷ്‌മോബ് കളിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ മതമൗലീക വര്‍ഗീയ വാദികള്‍ നടത്തിയ അവഹേളനത്തിനെതിരെയുള്ള പ്രതിഷേധമാണ് തിരുവനന്തപുരത്ത് നടന്നിരുന്നത്. വധഭീഷണിക്കെതിരെ മലപ്പുറം സ്വദേശിനി സജ്‌ല സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി. ഫ്‌ളാഷ്‌മോബിന് ശേഷം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അവഹേളനവും വധഭീഷണിയും ഉണ്ടായെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികള്‍ എയ്ഡ്‌സ്ദിനത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ജിമിക്കി കമ്മല്‍ പാട്ടിന് മൃത്തം ചെയ്തത് വിവാദമായിരുന്നു.വലിയ ചര്‍ച്ചകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഇതു വഴിമാറി.

ഫ്‌ളാഷ്‌മോബ് കളിച്ചതിനെ തുടര്‍ന്ന് മുസ്ലീം വിഭാഗത്തിലുള്ള ഈ പെണ്‍കുട്ടികള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ആക്ഷേപമാണ് ഒരുവിഭാഗം ഉയര്‍ത്തിയത് . അക്ഷേപിച്ചവര്‍ക്കെതിരെ വനിതാക്കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. അശ്ലീലപ്രചരണം നടത്തിയവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ വനിതാക്കമ്മീഷന്‍ സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കിയത്.

 

Read more topics: flash mob ,threatened
English summary
The girl who presented the flash mob was threatened
topbanner

More News from this section

Subscribe by Email