Wednesday November 20th, 2019 - 7:05:am
topbanner

നമ്പി നാരായണന് 50 ലക്ഷംരൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

Renjini
നമ്പി നാരായണന് 50 ലക്ഷംരൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 നഷ്ടപരിഹാരമായി50ലക്ഷംരൂപനല്‍കണമെന്ന്കഴിഞ്ഞസെപ്റ്റംബര്‍14ന്സുപ്രീംകോടതിഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുന്നകാര്യം പരിശോധിക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 കേസില്‍ കുടുക്കിയ നടപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.നമ്പി നാരായണന് തുക ഏത്രയും വേഗം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ ഐ.ജി സിബി മാത്യൂസ്, അന്നത്തെ ഡി.വൈ.എസ്.പിമാരായ കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് 1994 ലാണ് നമ്പി നാരായണന്‍ അറസ്റ്റിലാകുന്നത്

English summary
The cabinet has decided to allocate Nambi Narayan to 50 lakhs
topbanner

More News from this section

Subscribe by Email