Thursday August 13th, 2020 - 2:21:pm

ഹർത്താലിൽ മാറ്റമില്ലെന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

princy
ഹർത്താലിൽ മാറ്റമില്ലെന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി

തി​രു​വ​ന​ന്ത​പു​രം : പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ 17 ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ർ​ത്താ​ലി​ൽ മാ​റ്റ​മി​ല്ലെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​ജ അ​റി​യി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ലെ​ന്നും അ​റി​യി​ച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയും ശ്രീ​ജ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോസ്റ്റിന്റെ പൂർണ രൂപം 

ഡിസംബർ 17 ലെ ഹർത്താല്‍ വിജയിപ്പിക്കുക - വെല്‍ഫെയർ പാർട്ടി

പൗരത്വ ഭേദഗതിനിയമം, എന്‍.ആർ.സി എന്നിവക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നവജനാധിപത്യ പ്രസ്ഥാനങ്ങളുടെയും സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഡിസംബർ 17ന് നടക്കുന്ന ഹർത്താല്‍ വിജയിപ്പിക്കണമെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. രാജ്യത്തെ വിഭജിച്ച് ഭരിക്കുക എന്ന സംഘ്പരിവാർ അജണ്ടക്കെതിരെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും പ്രതിരോധം ഉയർന്നുവരണം.

വ്യത്യസ്ത സംഘങ്ങളുടെ സമരങ്ങളെല്ലാം ഈ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുന്നതാണ്. സംഘ് ഫാഷിസത്തിനെതിരായ പ്രക്ഷോഭം നിരന്തരമായി കേരളത്തിൽ ഉയരണം. ഭരണഘടനാ വിരുദ്ധ നിയമത്തിൽ നിന്ന് സർക്കാർ പിൻവാങ്ങും വരെ സമരത്തിൽ നിന്നും കേരളവും രാജ്യവും പിൻമാറരുത്.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിഷേധം അറിയിക്കാൻ കഴിയുന്ന സമരമാണ് ഡിസംബർ 17ലെ ഹർത്താല്‍. അതുകൊണ്ട് തന്നെ ഹർത്താലിനെ മുഴുവൻ ജനങ്ങളും ഏറ്റെടുത്ത് സമ്പൂർണമായി വിജയിപ്പിക്കണം. ഹർത്താൽ വിജയിപ്പിക്കാൻ ജനാധിപത്യ രീതിയിൽ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഡിസംബർ 16ന് രക്തസാക്ഷി മണ്ഡപത്തില്‍ കേരള മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത പ്രക്ഷോഭങ്ങളോടും വെല്‍ഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു.

Read more topics: kerala, harthal, Welfare Committee,
English summary
The Welfare Committee says the harthal will done
topbanner

More News from this section

Subscribe by Email