Friday January 17th, 2020 - 11:47:pm
topbanner

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിർത്തലാക്കുവാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം : യൂണിയൻ ഓഫ് ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ രാഹുൽഗാന്ധിക്ക് നിവേദനം നൽകി

princy
ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിർത്തലാക്കുവാൻ കേന്ദ്രസര്‍ക്കാര്‍  നീക്കം : യൂണിയൻ ഓഫ് ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ രാഹുൽഗാന്ധിക്ക് നിവേദനം നൽകി

കൊച്ചി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിർത്തലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പാർലെമെന്റിൽ ശബ്ദമുയർത്തണമെന്നാവശ്യപ്പെട്ട് യൂണിയൻ ഓഫ് ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ രാഹുൽഗാന്ധിക്ക് നിവേദനം നൽകി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ ജനസംഖ്യയിൽ നാലു ലക്ഷത്തോളം പേരുള്ള ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പ്രാതിനിധ്യം റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമംസ്വാഭാവിക നീതിയെ നിഷേധിക്കുന്നതാണെന്ന് രാഹുൽഗാന്ധിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

The Union of Anglo-Indian Association presented a petition to Rahul Gandhiആംഗ്ലോ-ഇന്ത്യക്കാർ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്ന കേരളത്തിൽ, പിന്നോക്ക വിഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, സാമൂഹിക, സാമ്പത്തിക, വിദഗ്ദ്ധരുടെ പഠനത്തിന് ശേഷം നിയുക്ത കമ്മീഷനുകളുടെ ശുപാർശകൾ മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ (ഒബിസി) ഉൾപ്പെടുത്തിയിട്ടുണ്ട്, ഭൂരിഭാഗം ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങൾ ഭവനരഹിതരും ദാരിദ്ര്യരേഖയ്ക്ക് താഴെ ആയതിനാൽ ന്യൂനപക്ഷ സമുദായ ആംഗ്ലോ-ഇന്ത്യക്കാർക്ക് നൽകുന്ന പ്രാതിനിധ്യം സാധുതയോടെ നിലനിലനിർത്തണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ എന്നിവർക്കൊപ്പം യൂണിയൻ ഓഫ് ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡാൽബിൻ ഡിക്കുഞ്ഞ ജനറൽ സെക്രട്ടറി മാർഷൽ ഡിക്കുഞ്ഞ, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, മുൻ എംപി. ചാൾസ് ഡയസ്, മുൻ എം.എൽ.എ ലൂഡി ലൂയിസ്, നഗരസഭാംഗങ്ങളായ തമ്പി സുബ്രഹ്മണ്യം, ആൽബർട്ട് അമ്പലത്തിങ്കൾ, കാൽവിൻ കൊറേയ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

Read more topics: ernakulam, Rahul gandhi,
English summary
The Union of Anglo-Indian Association presented a petition to Rahul Gandhi
topbanner

More News from this section

Subscribe by Email