Friday August 7th, 2020 - 1:36:am

തച്ചങ്കരിയുടെ പിറന്നാള്‍ പൊങ്ങച്ചം; മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഖേദം പ്രകടിപ്പിച്ചു

NewsDesk
തച്ചങ്കരിയുടെ പിറന്നാള്‍ പൊങ്ങച്ചം; മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: സ്വന്തം പിറന്നാളിന് സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസുകളിലും ലഡു വിതരണത്തിന് നിര്‍ദ്ദേശം നല്‍കിയ ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഖേദം പ്രകടിപ്പിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുത്ത, മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന 'നേര്‍വഴി' എന്ന പരിപാടിയില്‍ വച്ചായിരുന്നു തച്ചങ്കരിയുടെ ഖേദപ്രകടനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നല്ല ഉദ്ദേശത്തോടെയാണ് തന്റെ കീഴ്ജീവനക്കാര്‍ക്ക് മധുരം നല്‍കിയത്. അത് കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല. തന്റെ നടപടി തെറ്റായിരുന്നെന്ന് ഗതാഗത മന്ത്രി പറഞ്ഞതായും തച്ചങ്കരി അറിയിച്ചു.

തച്ചങ്കരിയുടെ ഖേദപ്രകടനത്തിന് പിന്നാലെ മന്ത്രി വേദി വിടുകയും ചെയ്തു. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും മനസിലായില്ലെന്ന് തച്ചങ്കരി പറഞ്ഞു. എങ്കിലും ഖേദം പ്രകടിപ്പിക്കുകയാണ്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. സ്വന്തം കൈയില്‍ നിന്ന് കാശു മുടക്കി ആളുകള്‍ക്ക് മിഠായി വാങ്ങിക്കൊടുക്കുന്നത് തെറ്റാണെന്ന് കരുതുന്നി ല്ലെന്നും തച്ചങ്കരി പറഞ്ഞു.

മന്ത്രിയുടെ അഭിപ്രായംപോലും ആരായാതെയാണു ഗതാഗത കമ്മിഷണര്‍ വകുപ്പിലെ പല ഉത്തരവുകളും നടപ്പാക്കുന്നതെന്നും അതിനാല്‍ കമ്മിഷണറെ മാറ്റണമെന്നും എന്‍.സി.പി. സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

കാശിന് വേണ്ടി മാത്രം 'മരുഭൂമിയിലെ ആന'..[നിരൂപണം]

റോള്‍ തന്ന സംവിധായകന്‍ കൂടെക്കിടക്കാന്‍ പറഞ്ഞെന്ന് നടിയുടെ വെളിപ്പെടുത്തല്‍

അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംവിധായകനെതിരെ സോന മരിയ

English summary
Kerala Transport Commissioner Tomin J Thachankary birthday celebration apologist
topbanner

More News from this section

Subscribe by Email