Monday August 10th, 2020 - 2:47:pm

ക്ഷേത്രം വിശ്വാസികള്‍ക്കുള്ളത്,ആക്ടിവിസ്റ്റുകള്‍ക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥല്ല ശബരിമല: ടി.പത്മനാഭന്‍

Raji Mejo
ക്ഷേത്രം വിശ്വാസികള്‍ക്കുള്ളത്,ആക്ടിവിസ്റ്റുകള്‍ക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥല്ല ശബരിമല: ടി.പത്മനാഭന്‍

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എഴുത്തുകാരന്‍ ടി.പത്മനാഭന്‍ രംഗത്ത്. ക്ഷേത്രം വിശ്വാസികള്‍ക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകള്‍ക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും ടി.പത്മനാഭന്‍ പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുപോകാന്‍ പാടില്ലെന്നും താത്പര്യമുള്ളവര്‍ വല്ല ചിട്ടകള്‍ ഉണ്ടെങ്കില്‍ അതനുസരിച്ച് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഞാന്‍ വിശ്വാസിയല്ല. പക്ഷേ, മൂന്നുതവണ ശബരിമലയില്‍ പോയി. ഇരുമുടിക്കെട്ടെടുത്തിട്ടില്ല. ആരും എതിര്‍ത്തിട്ടില്ല. ഞാന്‍ ഒരു ഗലാട്ടയും കാണിച്ചിട്ടുമില്ല. മലകയറി കണ്ടു മടങ്ങി. ശബരിമലയുടെ തലവേദനയുണ്ടാവുന്നത് ആ വിഷയം തലയിലേറ്റിനടക്കുന്നവര്‍ക്കാണ്. ശബരിമല വിഷയത്തില്‍ നിന്ന് രാഷ്ട്രീയം കഴുകിക്കളഞ്ഞാല്‍ പിന്നെയെന്ത് പ്രശ്നം, ഒന്നുമില്ല. എനിക്ക് ശബരിമല വിഷയത്തില്‍ സ്വന്തമായ ഒരു അഭിപ്രായമുണ്ട്- ടി.പത്മനാഭന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ ആദരവ് തോന്നിയ ഒരു നേതാവാണ് പിണറായി വിജയനെന്ന് ടി.പത്മനാഭന്‍ പറഞ്ഞു. വ്യക്തികളെ ഇഷ്ടപ്പെടുന്നത് അവരുടെ സമീപനങ്ങള്‍ കൊണ്ടാണെന്നും പിണറായി വിജയനെ താന്‍ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പിണറായിയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെന്നും അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടെന്നും പത്മനാഭന്‍ വ്യക്തമാക്കി.

 

Read more topics: Temple, activists, SABARIMALA
English summary
Temple is for the believers, not activists
topbanner

More News from this section

Subscribe by Email