Wednesday December 1st, 2021 - 2:40:pm

തസ്‌ക്കര വീരനെ ട്രോള്‍ തന്ത്രത്തില്‍ കുടുക്കി പോലീസ്

SNEHA
തസ്‌ക്കര വീരനെ ട്രോള്‍ തന്ത്രത്തില്‍ കുടുക്കി പോലീസ്

പ്രമാദമായ പല കേസുകളും അന്വേഷിക്കുന്ന രീതികള്‍കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. പൊലിസിനെയും പൊതുജനങ്ങളെയും ഒരുപോലെ വട്ടം കറക്കിയ ഒരു തസ്‌ക്കര വീരനെ പിടികൂടാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ സഹായത്തോടെ തളിപ്പറമ്പ് പൊലിസ് നടത്തിയ ശ്രമമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ പല സ്ഥലങ്ങളില്‍ നിന്നായി വൃദ്ധസ്ത്രീകളെ വാക്‌സാമര്‍ത്ഥ്യം കൊണ്ട് മയക്കി കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ പ്രതിയെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം നടത്തിയ തന്ത്രപരവും സാഹസികവുമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തി കുടുക്കിയത്. സംസ്ഥാനത്ത് ആദ്യമായി പ്രതിയെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഇറക്കി പ്രചരണം നടത്തിയെന്ന പ്രത്യേകതയാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യം തുടര്‍ന്നും നടക്കാതിരിക്കാനായി നിരവധി തന്ത്രങ്ങള്‍ മെനയുമ്പോഴും പൊലിസിനെയും പൊതുജനങ്ങളെയും ഒരുപോലെ വട്ടം കറക്കി സൂത്രശാലിയായ കളളന്‍ തന്റെ വേലത്തരങ്ങള്‍ തുടരുകയായിരുന്നു.

ഒടുവില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുവാന്‍ തളിപ്പറമ്പ് പൊലിസ് തീരുമാനിച്ചു. എന്നാല്‍ ജനങ്ങളില്‍ പെട്ടന്ന് സ്വാധീനമുണ്ടാക്കുന്ന വിധത്തിലുളള പ്രചരണ മാര്‍ഗ്ഗം തേടിയതോടെ ഇന്ന് ഏറെ പ്രചാരമുളള ട്രോളുകള്‍ ഇറക്കി പ്രചരണം നടത്താമെന്ന ധാരണയിലെത്തി. ഇതിന്‍രെ അടിസ്ഥാനത്തില്‍ പോലീസ്  മാധ്യമ പ്രവര്‍ത്തകനായ ഗണേഷ് പയ്യന്നൂരിനെ ഇതിനു ചുമതലപ്പെടുത്തുകയായിരുന്നു.

ഗണേഷ് പയ്യന്നൂര്‍ മലയാള സിനിമയിലെ രംഗങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും അത് ശ്രദ്ധയില്‍പെട്ട ഒരു റിട്ട. പൊലിസ് ഉദ്യോഗസ്ഥന്‍ നല്‍കിയ സൂചനകളില്‍ നിന്നാണ് പൊലിസിന് പ്രതിയെ പിടികൂടാനായത്. തളിപ്പറമ്പ് എസ്.ഐ പി.എ ബിനുമോഹനും സ്‌പെഷല്‍ സ്‌ക്വാഡിലെ അംഗങ്ങളായ സി.പി.ഒമാരായ അബ്ദുല്‍ റൗഫ്, ജാബിര്‍, റോജിത്ത് എന്നിവരും തങ്ങള്‍ക്ക് ലഭിച്ച സൂചനകള്‍ ഫലപ്രദമായി ഉപയോഗിച്ചതോടെ പൊലിസിനെയും പൊതുജനങ്ങളെയും ഒരുപോലെ വട്ടം കറക്കിയ പ്രതി പിടിയിലായി.

taliparamba-police

എന്നാല്‍ തളിപ്പറമ്പില്‍ ചാര്‍ജ്ജ് എടുക്കുന്നതിന് മുന്‍പ് തന്നെ സമര്‍ത്ഥനായ പൊലിസ് ഓഫിസര്‍ എന്ന ഖ്യാതി നേടിയെടുത്ത എസ്.ഐ പി.എ ബിനുമോഹന് തന്റെ തൊപ്പിയിലെ പൊന്‍തൂവലായി മാറിയ ഒരു കേസന്വേഷണത്തിന്റെ ശുഭകരമായ പര്യവസാനം മാത്രമല്ല ഇന്നലെ നടന്ന ജില്ലാ പൊലിസ് മേധാവിയുടെ പ്രസ്സ് മീറ്റ്. തന്റെ ചുരുങ്ങിയ കാലത്തെ പൊലിസ് ജീവിതത്തിനിടക്ക് നിരവധി വിലപ്പെട്ട അനുഭവങ്ങള്‍ സമ്മാനിച്ച പ്രിയപ്പെട്ട തളിപ്പറമ്പിനോടുളള വിടപറയലിന്റെ വീരോജ്ജ്വലമായ വേദികൂടിയായിരുന്നു അത്. ഇനി ബിനുമോഹന്റെ കര്‍മ്മ മണ്ഡലം തളിപ്പറമ്പ് സര്‍ക്കിളിലെ പഴയങ്ങാടി സ്റ്റേഷന്‍ ആണ്. തളിപ്പറമ്പിലും തന്റെ കഴിവു തെളിയിച്ച് അഭിമാനപൂര്‍വ്വം തളിപ്പറമ്പില്‍ നിന്നും വിട പറയുന്ന ബിനുമോഹനെ തേടി ആശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്.police troll kerala kannur

English summary
Tasker Veeran was trapped in trolleys
topbanner

More News from this section

Subscribe by Email