Tuesday September 29th, 2020 - 8:26:pm

താ​ഹ​യെ​ക്കൊ​ണ്ട് പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച്‌ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചെ​ന്ന് അ​മ്മ ജ​മീ​ല

RA
താ​ഹ​യെ​ക്കൊ​ണ്ട് പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച്‌ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചെ​ന്ന് അ​മ്മ ജ​മീ​ല

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത താ​ഹ​യെ​ക്കൊ​ണ്ട് പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച്‌ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചെ​ന്ന് അ​മ്മ ജ​മീ​ല. മു​ദ്രാ​വാ​ക്യം വി​ളി​ച്ച​പ്പോ​ള്‍ അ​ടു​ത്തേ​ക്കു ചെ​ന്ന ജ​മീ​ല​യോ​ട്, ഇ​ങ്ങ​നെ വി​ളി​ക്കാ​ന്‍ പോ​ലീ​സ് പ​റ​ഞ്ഞ​താ​ണെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ക​ഞ്ചാ​വ് കേ​സി​ല്‍ കു​ടു​ക്കു​മെ​ന്നും താ​ഹ പ​റ​ഞ്ഞു. അ​പ്പോ​ള്‍ ത​ന്നെ പോ​ലീ​സ് താ​ഹ​യു​ടെ മു​ഖം പൊ​ത്തി​പ്പി​ടി​ച്ച​തെ​ന്നും ജ​മീ​ല പ​റ​ഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അ​യ​ല്‍​വാ​സി​ക​ളെ​യെ​ല്ലാം വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​ണു മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ച​ത്. പോ​ലീ​സ് ഉ​പ​ദ്ര​വി​ച്ചെ​ന്നു താ​ഹ പ​റ​ഞ്ഞു. ഒ​രു കൊ​ടി​യാ​ണു പോ​ലീ​സു​കാ​ര്‍ തെ​ളി​വെ​ന്നും പ​റ​ച്ചു എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. സി​പി​എം അ​നു​ഭാ​വി​ക​ളാ​യ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ പാ​ര്‍​ട്ടി കൊ​ടി ഉ​ണ്ടാ​വു​ന്ന​ത് തെ​റ്റാ​ണോ എ​ന്നും താ​ഹ​യു​ടെ അ​മ്മ ചോ​ദി​ക്കു​ന്നു. മാ​വോ​യി​സ്റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ന്നു പ​റ​ഞ്ഞു പോ​ലീ​സ് എ​ടു​ത്തു കൊ​ണ്ടു​പോ​യ​ത് മ​ക​ന്‍റെ പു​സ്ത​ക​ങ്ങ​ളാ​ണെ​ന്നും താ​ഹ​യു​ടെ അ​മ്മ ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​യാ​യ നി​യ​മ വി​ദ്യാ​ര്‍​ഥി അ​ല​ന്‍ ഷു​ഹൈ​ബ്, ജേ​ണ​ലി​സം വി​ദ്യാ​ര്‍​ഥി താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രെ​യാ​ണു ശ​നി​യാ​ഴ്ച രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി ഇ​വ​രെ 15 ദി​വ​സ​ത്തേ​ക്കു റി​മാ​ന്‍​ഡ് ചെ​യ്തു. ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു പ്ര​തി​ഷേ​ധി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. ഇ​വ​ര്‍​ക്കെ​തി​രേ യു​എ​പി​എ കു​റ്റ​വും ചു​മ​ത്തി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​യ​മ വി​ദ്യാ​ര്‍​ഥി​യാ​യ അ​ല​ന്‍ എ​സ്‌എ​ഫ്‌ഐ അം​ഗ​മാ​ണ്. താ​ഹ സി​പി​എം പാ​റ​മ്മ​ല്‍ ബ്രാ​ഞ്ച് അം​ഗ​വും.

ത​ങ്ങ​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ​തു കെ​ട്ടി​ച്ച​മ​ച്ച കേ​സി​ലെ​ന്നും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണു ത​ങ്ങ​ളോ​ടു കാ​ണി​ക്കു​ന്ന​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ച്ചു. കോ​ട​തി​യി​ല്‍ വ​ച്ചു മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Read more topics: THAHA ,MOTHER, STATEMENT, POLICE
English summary
THAHA MOTHER STATEMENT POLICE
topbanner

More News from this section

Subscribe by Email