Wednesday February 19th, 2020 - 6:39:pm
topbanner

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച്‌ സീറോ മലബാര്‍ സഭ

Anusha unni
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച്‌ സീറോ മലബാര്‍ സഭ

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച്‌ സീറോ മലബാര്‍ സഭ. ഞായറാഴ്ച്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് വർധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാർദത്തെ തകർക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നുണ്ട്.

ജനുവരി 14നാണ് ഇത് സംബന്ധിച്ച് സഭ ആദ്യമായി പ്രസ്താവന പുറത്തിറക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് സിറോ മലബാർ സഭ സിനഡിന്റെ വിലയിരുത്തൽ. പ്രണയം നടിച്ച് ബ്ലാക് മെയിലിംഗ് മതപരിവർത്തനം നടക്കുന്നുണ്ടെന്നായിരുന്നു സഭ പറഞ്ഞത്. മെത്രാൻ സിനഡ് നടക്കുന്നതിനിടെയായിരുന്നു പരാമർശം. പ്രണയം നടിച്ച് പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയുമാണ് മത പരിവർത്തനം നടത്തുന്നതെന്നും സിനഡ് വ്യക്തമാക്കിയിരുന്നു.

English summary
Syro Malabar Church repeat love jihad in kerala
topbanner

More News from this section

Subscribe by Email