Thursday October 17th, 2019 - 4:21:am
topbanner

'പാലിക്കപ്പെടാതെ പോയ ആ വാക്കുകൾക്ക് ഇന്ന് രണ്ടാം വാർഷികം' : സുരേഷ് ഗോപിയുടെ വാഗ്ദാനം വെറും തട്ടിപ്പ്... വെളിപ്പെടുത്തലുമായി യുവതി

fasila
'പാലിക്കപ്പെടാതെ പോയ ആ വാക്കുകൾക്ക് ഇന്ന് രണ്ടാം വാർഷികം' : സുരേഷ് ഗോപിയുടെ വാഗ്ദാനം വെറും തട്ടിപ്പ്... വെളിപ്പെടുത്തലുമായി യുവതി

രണ്ട് വര്‍ഷം മുമ്പ് ഏഷ്യാനെറ്റ് ചാനലിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ മലയാളി പ്രേക്ഷകരുടെയിടയില്‍ തരംഗമായ പരിപാടിയായിരുന്നു. കഴിവും അറിവുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടനും നിലവില്‍ എംപിയുമായ സുരേഷ് ഗോപി നടത്തി വന്ന ഷോ വലിയ വിവാദങ്ങളൊന്നുമുണ്ടാക്കാതെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും സ്വീകാര്യമായ രീതിയില്‍ കടന്നുപോയ ഒരു ഷോ ആയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ഇപ്പോഴിതാ അതിനെതിരെയും പരാതിയുമായി സ്ത്രീ രംഗത്തെത്തിയിരിക്കുന്നു. 2017 മാര്‍ച്ചില്‍ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കവെ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത, സഹായം (2017 മാര്‍ച്ചിലെ എംപി ശമ്പളം) ഇതുവരെയും ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കി യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രംഗത്തെത്തിയിരിക്കുന്നത്.

അന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം കിട്ടി ബോധിച്ചു എന്ന് ആരും തെറ്റിദ്ധരിക്കരുത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും ഇതുവരെയും അതേക്കുറിച്ച് യാതൊരു വിവരവും ഇല്ല എന്നാണ് സൗമില നജിം എന്ന യുവതി പറയുന്നത്. ‘പാലിക്കപ്പെടാതെ പോയ വാക്കുകള്‍ക്ക് ഇന്ന് രണ്ടാം വാര്‍ഷികം. വാഗ്ദാനങ്ങളില്‍ വശംവതരാകാതിരിക്കുക’ എന്നാണ് സൗമില പറയുന്നത്. സോഷ്യല്‍മീഡിയയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

Read more topics: woman, against, Suresh Gopi,
English summary
Suresh Gopis promise is mere fraud: woman reveals
topbanner

More News from this section

Subscribe by Email