Sunday March 29th, 2020 - 11:54:pm
topbanner

ഭരണത്തിന്റെ അവസാന വര്‍ഷം പിണറായി നടത്തുന്നത് ആസൂത്രിത കൊള്ളയെന്ന് സുരേന്ദ്രന്‍

Raji Mejo
 ഭരണത്തിന്റെ അവസാന വര്‍ഷം പിണറായി നടത്തുന്നത് ആസൂത്രിത കൊള്ളയെന്ന് സുരേന്ദ്രന്‍

തൃശൂര്‍: ഭരണത്തിന്റെ അവസാന വര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ ആസൂത്രിത കൊള്ളയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇനിയൊരിക്കലും ഭരണത്തില്‍ വരാന്‍ കഴിയില്ലെന്ന് പിണറായിക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് സര്‍വമേഖലയിലും അഴിമതി നടത്തി പണം കൊള്ളയടിക്കുന്നത്. കെല്‍ട്രോണിനെ മറയാക്കി സംസ്ഥാനത്ത് ഉന്നതര്‍ നടത്തുന്ന അഴിമതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു ടെന്‍ഡറും ഇല്ലാതെ കോടികളുടെ ഇടപാടുകളാണ് ആഭ്യന്തരവകുപ്പില്‍ നടക്കുന്നത്. ഇതിലൂടെയെല്ലാം ഉന്നതര്‍ക്ക് കോടികള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കാതെ ഒന്നും പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് നവീകരണത്തിന്റെയും മാവോയിസ്റ്റ് ഭീഷണിയുടെയും പേരില്‍ വലിയ തോതില്‍ സംസ്ഥാനത്തിന് പണം ലഭിക്കുന്നുണ്ട്. ഇതെല്ലാം പിണറായി വിജയന്‍ കൊള്ളയടിക്കുകയാണ്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ആഭ്യന്തരവകുപ്പില്‍ പര്‍ചേസുകളെല്ലാം നടക്കുന്നത്. ഇതുവഴി കോടികളാണ് ഉന്നത ഉദ്യോഗസ്ഥര്‍ നേടിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ആഭ്യന്തര സെക്രട്ടറി അന്വേഷിക്കേണ്ട അഴിമതിയാണോ പോലീസ് വകുപ്പില്‍ നടന്നത്. സോളാര്‍ തട്ടിപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതുപോലെയാണ് പിണറായി വിജയനും നീങ്ങുന്നത്. ഇത്തരം ചെപ്പടിവിദ്യകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയില്ലെന്നും ശക്തമായി പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങുമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

English summary
Surendran calls Pinarayi the last year of his administration's planned robbery
topbanner

More News from this section

Subscribe by Email