Friday November 15th, 2019 - 8:06:am
topbanner

ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ; കെപിസിസി സമിതി തെളിവെടുപ്പ് നടത്തും

Raji Mejo
 ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ; കെപിസിസി സമിതി തെളിവെടുപ്പ് നടത്തും

കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ അന്വേഷിക്കാന്‍ നിയോഗിച്ച കെപിസിസി സമിതി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, കെ പി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരാണ് സമിതി അംഗങ്ങള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച സംഘം ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് കെപിസിസി കൈമാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.

ജോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സംഭവദിവസം രാത്രി 3.30 വരെ പൂര്‍ണമായി തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടതില്‍ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയര്‍ത്തി. രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നുന്നു. നല്‍കാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒഴിവുകഴിവുകള്‍ പറഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു.

English summary
Suicide of contractor at Cherupuzha; The KPCC committee will take up the evidence
topbanner

More News from this section

Subscribe by Email