Saturday January 25th, 2020 - 11:35:am
topbanner

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങുന്ന പല സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നതായി പഠനങ്ങൾ : ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പുറകെ വരും.

princy
  ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങുന്ന പല സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നതായി പഠനങ്ങൾ  :  ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പുറകെ വരും.

ഡേറ്റിംഗ് ആപ്പുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ അതിലേറെ അപകടങ്ങളും ഡേറ്റിംഗ് ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്നത്. അല്പം ശ്രദ്ധ കൊടുത്താൽ ഇവയിൽ നിന്നും രക്ഷപ്പെടാവുന്നതുമാണ്. ഡേറ്റിംഗ് ആപ്പുകളിലൂടെ പാര്‍ട്ണര്‍മാരെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ഥിരം ലൈംഗിക കുറ്റവാളികള്‍ ഡേറ്റിംഗ് ആപ്പുകളില്‍ ഒളിഞ്ഞിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ആപ്പുകള്‍ ഒരിക്കലും അംഗങ്ങളായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാറില്ല. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും ഇത് കാരണമാകുന്നു. അംഗമാകുന്ന സ്ത്രീകള്‍ സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കണമെന്നാണ് മുന്‍ നിര ഡേറ്റിംഗ് ആപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

സ്ത്രീകള്‍ ഒരാളെ കാണാനിറങ്ങുന്നതിനു മുമ്പ് അയാളെക്കുറിച്ച് ഓണ്‍ലൈനിലടക്കം കിട്ടാവുന്ന വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്നാണ് ഇതേ കുറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. നിങ്ങള്‍ ഒരാളെ കാണാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ആദ്യത്തെ കൂടിക്കാഴ്ച തന്നെ ഇത്തരത്തിലാക്കണം. സ്വകാര്യ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗവും അപ്പോള്‍ തന്നെ കണ്ടെത്തുക.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുക. നിങ്ങള്‍ കാണാന്‍ പോകുന്നയാളുടെ ഫോണ്‍ നമ്പര്‍ സുഹൃത്തിനു നല്‍കുന്നതും പലപ്പോഴും സഹായകമാകാം. മറ്റൊരു പ്രധാന ഉപദേശം വളരെ പതുക്കെ മാത്രം നീങ്ങുക. ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ എടുത്ത് ആളെ പഠിച്ച ശേഷം മാത്രം കൂടുതല്‍ അടുക്കുക. അപക്വമായ പെരുമാറ്റം കണ്ടാല്‍ ബന്ധം വേണ്ടെന്നു വയ്ക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡേറ്റിംഗ് ആപ്പുകളിലെ ചതികുഴിയിൽ നിന്നും ഒരുവിധം രക്ഷപ്പെടാമെന്നും വിദഗ്ധർ പറയുന്നു.

Read more topics: dating app, use, women,
English summary
Studies have found that many women are raped by dating app
topbanner

More News from this section

Subscribe by Email