Monday September 28th, 2020 - 10:53:pm

താരങ്ങൾക്ക് മുമ്പിൽ കവാത്ത് മറന്ന് മാധ്യമങ്ങൾ : സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സംവിധായകന് അവഗണന

princy
താരങ്ങൾക്ക് മുമ്പിൽ കവാത്ത് മറന്ന് മാധ്യമങ്ങൾ  : സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സംവിധായകന് അവഗണന

തളിപ്പറമ്പ്:നാൽപ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കാന്തൻ ദ ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷറീഫ് ഈസക്ക് മുഖ്യധാര മാധ്യമങ്ങളുടെ കൊടിയ അവഗണന.പുരസ്കാര ചിത്രങ്ങളിൽ ഒരെണ്ണത്തിൽ പോലും ഷറീഫ് ഈസയുടെ പടം നൽകാൻ മാധ്യമങ്ങൾ തയ്യാറായില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിന് പകരം താരതമ്യേന തൊട്ടു പിറകിൽ നിൽക്കുന്ന അവാർഡുകൾ നേടിയ താരങ്ങളുടെ പടം മാത്രമാണ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്.മികച്ച സിനിമയുടെ സംവിധായകൻ എന്ന നിലയിൽ ശ്യാമപ്രസാദിന്റെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്.പൊതുവിൽ ഇത്തവണത്തെ ചലച്ചിത്ര അവാർഡിൽ താരപ്പൊലിമയുണ്ടായിരുന്നില്ല. സൂപ്പർ സ്റ്റാറുകൾക്കൊന്നും അവാർഡ് ലഭിച്ചതുമില്ല. അതിനാൽ മാധ്യമങ്ങൾ അവാർഡ് ദാന ചടങ്ങിനോട് മുഖംതിരിച്ചുനിന്നുവെന്ന ആക്ഷേപം ശക്തമാണ്.

കാന്തൻ ദ ലവർ ഓഫ് കളർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പ്രമോദ് കൂവേരി തന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കിയുള്ള പ്രതിഷേധ കുറിപ്പ് ആദ്യം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ പ്രമുഖർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ഷറീഫിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.

പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അവഗണനയും ആശാന്റെ തല്ലിയൊടിച്ച കാലും

അവഗണിക്കപ്പെട്ട ജനതയുടെ ജീവിതവും അതിജീവനവും അഭ്രപാളികളില്‍ ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 49ാമത് ചലിച്ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷരീഫ് ഈസയെ മാധ്യമലോകം ഒന്നടങ്കം നിര്‍ദാക്ഷിണ്യം അവഗണിച്ചു. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ പത്രമാധ്യമങ്ങളും ഷെരീഫിനെ ബോധപൂര്‍വ്വം ക്രോപ്പ് ചെയ്തുകളയുകയായിരുന്നു.

Shareef Easa film award

വിജയികളുടെ വേദിയില്‍ ഒന്നാമത്തെ സീറ്റില്‍ മികച്ച സിനിമയുടെ സംവിധായകനായ ഷരീഫാണ് ഇരിക്കുന്നത്. രണ്ടാമത്തെ സീറ്റില്‍ മികച്ച രണ്ടാമത്തെ സിനിമയുടെ സംവിധായകനും മികച്ച സംവിധായകനുമായ ശ്യാമപ്രസാദും മൂന്നും നാലും സീറ്റില്‍ മികച്ച നടന്മാരായ രണ്ടുപേരും അഞ്ചാമത്തെ സീറ്റില്‍ മികച്ച നടിയും അറാമത്തെ തുടര്‍ന്ന് സഹനടീനടന്മാര്‍ തുടരുന്നു. എന്നാല്‍ രണ്ടാമത്തെ സീറ്റുമുതല്‍ ആറാമത്തെ സീറ്റുവരെ മാത്രം ക്രോപ്പ് ചെയ്‌തെടുത്ത് മികച്ച സിനിമയുടെ സംവിധായകനെ ഫോട്ടോ സെഷനില്‍ കൃത്യമായി ബോധപൂര്‍വ്വം ഒഴിവാക്കിയതിന് പിന്നിലെ അശ്ലീലതയെ കുറിച്ച് എന്തുപറയാന്‍.

State Film Award Winner neglect from media

ഇതേ കുറിച്ച് മനോരമയുടെ തിരുവനന്തപുരം ഓഫീസില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി ഇത്തവണ മികച്ച സിനിമിക്കുള്ള അവാര്‍ഡ് നല്‍കുന്നില്ല എന്നാണ്. മേല്‍ കൊടുത്ത പത്രവാര്‍ത്തയിലെ അടിക്കുറിപ്പില്‍ മികച്ച സിനിമയുടെ സംവിധായകന്‍ ശ്യാമപ്രസാദ് എന്നും അച്ചടിച്ചിരിക്കുന്നു. പ്രിയമില്ലാത്ത മാധ്യമസുഹൃത്തുക്കളെ എന്ത് ബോധമാണ് നിങ്ങളെ നയിക്കുന്നത്. രാത്രികാലങ്ങളിലെ സ്റ്റഫടി കുറച്ചില്ലെങ്കില്‍ വലിയ പിഴ ഇനിയും സംഭവിക്കും. നിങ്ങളെ കുറിച്ചൊരു വളിപ്പ് സിനിമ ഇറക്കിയാല്‍ ഉറപ്പായും വമ്പന്‍ ഹിറ്റാകുമെന്ന് പുതിയ തലമുറയിലെ സിനിമാപ്പിള്ളേര് വിചാരിച്ചാല്‍ അതാകും ശരി.

English summary
State Film Award Winner neglect from media
topbanner

More News from this section

Subscribe by Email