Thursday September 23rd, 2021 - 8:29:am

ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി

NewsDesk
ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി നടന്ന കൂടിക്കാഴ്ചയില്‍ ശ്രീശാന്ത് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തേ തൃപ്പൂണിത്തുറയില്‍ മത്സരിക്കാണ് ശ്രീശാന്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ആര്‍.എസ്.എസ്. ഇതിനെ എതിര്‍ത്തിരുന്നു. പ്രൊഫ. തുറവൂര്‍ വിശ്വംഭരനെ സ്ഥാനാര്‍ത്ഥിയാക്കമെന്നതായിരുന്നു അവരുടെ ആവശ്യം ശ്രീശാന്ത് ഉള്‍പ്പെടെ 51 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വലിയ അവസരമാണെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട ശ്രീശാന്ത് പറഞ്ഞു. കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കും. രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം വലുതും ശക്തവുമായ ബി.ജെ.പിയാണ് മനസ്സിലുണ്ടായിരുന്നത്. യുവാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. വെല്ലുവിളി നേരിടാന്‍ തയാറായിത്തന്നെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് തുടര്‍ന്നു.

ശ്രീശാന്തിനു പുറമെ സംവിധായകന്‍ രാജസേനന്‍ (നെടുമങ്ങാട്), നടന്‍ ഭീമന്‍ രഘു (പത്തനാപുരം), സംവിധായകന്‍ അലി അക്ബര്‍ (കൊടുവള്ളി) എന്നിവരാണ് രണ്ടാം പട്ടികയിലെ പ്രധാനികള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച രണ്ടാം പട്ടിക നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അംഗീകരിച്ച ശേഷമാണ് പുറത്തുവിട്ടത്.

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

കല്യാണവീടുകളിലെ മോഷണവീരന്‍മാരെ സദ്യ കുടുക്കി

ഒടുവില്‍ അഴീക്കോട് നികേഷ് കുമാറിനെ വെട്ടി..?

'ഒരു രാത്രിക്ക് എത്രയാ റേറ്റ്'? സണ്ണിലിയോണ്‍ മാധ്യമപ്രവര്‍ത്തകന്റെ ചെകിടത്തടിച്ചു

English summary
Sreesanth to meet Prime Minister Narendra Modi, contest on BJP ticket from Thiruvananthapuram BJP in Kerala for the May 16 elections.
topbanner

More News from this section

Subscribe by Email