Monday August 10th, 2020 - 2:00:pm

ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Anusha unni
ശ്രീകുമാർ മേനോനെ അറസ്റ്റ്  ചെയ്ത് വിട്ടയച്ചു

തൃശൂർ: തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തുവിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സ്റ്റേഷൻ ജാമ്യത്തിലാണ് ശ്രീകുമാർ മേനോനെ വിട്ടയച്ചത്. ഒടിയൻ സിനിമ ചിത്രീകരണ വേളയിൽ ഉണ്ടായ സംഭവങ്ങളാണ് പരാതിക്ക് ആധാരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൃശൂർ പോലീസ് ക്ലബിൽ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് എസിപി സിപി ശ്രീനിവാസിന്റെ നേതൃത്തിലുള്ള സംഘമാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്തത്. പരാതിയിൽ മഞ്ജു ആരോപിച്ച കാര്യങ്ങൾ ചോദ്യം ചെയ്യലിൽ ശ്രീകുമാർ മേനോൻ സമ്മതിച്ചതായാണ് വിവരം.

പരാതിയുടെ അടിസ്ഥാനത്തിൽ ആന്റണി പെരുമ്പാവൂർ അടക്കമുള്ള സാക്ഷികളുടെ മൊഴിയെടുക്കുകയും ശ്രീകുമാർ മേനോന്റെ വീട്ടിലും വസതിയിലും റെയ്ഡ് നടത്തിയിരുന്നു. വൈകിട്ട് നാലുമണി മുതലാണ് ശ്രീകുമാർ മേനോനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

English summary
Sreekumar Menon was arrested and released
topbanner

More News from this section

Subscribe by Email