Thursday October 17th, 2019 - 4:17:am
topbanner

ജാഗ്രത !! ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വലിഞ്ഞുകയറി ഹാക്കുചെയ്യാന്‍ സോക്രട്ടീസ്

princy
ജാഗ്രത !!  ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വലിഞ്ഞുകയറി ഹാക്കുചെയ്യാന്‍ സോക്രട്ടീസ്

തൃശൂര്‍:ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വലിഞ്ഞുകയറി ഹാക്കുചെയ്യാന്‍ സോക്രട്ടീസ്. തീരദേശമേഖലയിലാണ് സോക്രട്ടീസ് കൂടുതല്‍ ശ്രദ്ധവെക്കുന്നത്.തത്വജ്ഞാനിയുടെ പേരായതിനാല്‍ പെട്ടെന്ന് സുഹൃത്തായി ആഡ്ചെയ്യുമെന്നതു കണക്കിലെടുത്താണ് സോക്രട്ടീസ് എന്ന പേരിട്ടതെന്നു കരുതുന്നു. അഫ്രം കോഫി സോക്രട്ടീസ് എന്ന പേരിലാണ് അജ്ഞാതന്റെ വിലസല്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരാളുടെ അക്കൗണ്ട് ഹാക്കുചെയ്തു കഴിഞ്ഞാല്‍ അയാളുടെ ഫ്രണ്ട് ലിസ്റ്റിലേക്കും നുഴഞ്ഞുകയറുമെന്ന രീതിയാണ് പിന്തുടരുന്നത്. പലരും ഫ്രണ്ട് ലിസ്റ്റില്‍ നിന്നു സോക്രട്ടീസിനെ നീക്കം ചെയ്യാന്‍ നോക്കിയെങ്കിലും കഴിയുന്നില്ലെന്നു പറയുന്നു. അതേസമയം ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കു ചെയ്താലും കുഴപ്പമില്ലെന്നു കരുതി പലരും കണ്ണടക്കുകയാണ്. പരാതിപ്പെടാന്‍ ആരുമില്ലാത്തതിനാല്‍ വിലസി നടക്കുകയാണ് കക്ഷി. ഇയാളുടെ ലക്ഷ്യം എന്താണെന്നു വ്യക്തമല്ല.

Read more topics: Facebook, accounts, hack, Socrates
English summary
Socrates to hack Facebook accounts
topbanner

More News from this section

Subscribe by Email