Monday March 30th, 2020 - 3:47:am
topbanner

'ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തത്' : സീതാറാം യെച്ചൂരി

Anusha unni
'ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തത്' : സീതാറാം യെച്ചൂരി

തിരുവനന്തപുരം : സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഥവാ ഉണ്ടെങ്കില്‍ ഭരണഘടന അനുസരിച്ച്‌ ഇവര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രസിഡന്റിന്റെ പ്രതിനിധിയെന്നത് കൊളോണിയല്‍ കീഴ്‌വഴക്കമാണെന്നും ജനാധിപത്യ രാജ്യത്ത് ഇതിന്റെ ആവശ്യമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി വിഷയിത്തില്‍ സി പി എമ്മും ജനസമ്ബര്‍ക്ക പരിപാടികള്‍ നടത്തും. ഇതിന്റെ ഭാഗമായി പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും സംബന്ധിച്ച വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഗൃഹസന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭോദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം പ്രമേയം പാസാക്കുകയും സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുകയും ചെയ്തതില്‍ ഗവര്‍ണറെ അറിയിക്കാത്തതില്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ പ്രസ്താവന.

English summary
Sitaram Yechury says States not required for governorship
topbanner

More News from this section

Subscribe by Email