Friday September 20th, 2019 - 10:31:pm
topbanner
Breaking News
jeevanam

ഷൊര്‍ണൂര്‍-കോഴിക്കോട് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

princy
ഷൊര്‍ണൂര്‍-കോഴിക്കോട്  ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു

പാലക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് തടസപ്പെട്ട ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മംഗളൂരു-ഏറനാട് എക്‌സ്പ്രസ് പാസഞ്ചര്‍ സ്‌പെഷല്‍ ട്രെയിനായി കടത്തിവിട്ടു. വൈകീട്ട് 4.15ന് നാഗര്‍കോവില്‍-മംഗളൂരു ഏറനാട് ട്രെയിനും കടത്തിവിട്ടു.

നിലവില്‍ പാതയില്‍ തടസങ്ങള്‍ ഇല്ലെങ്കിലും ചില സ്ഥലങ്ങളില്‍ വേഗം നിയന്ത്രിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാലക്കാട്-ഷൊര്‍ണൂര്‍ റൂട്ടിലെ ഗതാഗതം ഞായറാഴ്ച പുന:സ്ഥാപിച്ചിരുന്നു. തിങ്കളാഴ്ച പാലക്കാട് ഡിവിഷനില്‍ മാത്രം ഇരുപതോളം ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്. ചിലത് ഭാഗികമായി റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു.

തിങ്കളാഴ്ച പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍:

കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ (07116), ഓഖ-എറണാകുളം ബൈ വീക്ക്‌ലി എക്‌സ്പ്രസ് (16337), ബറൗണി-എറണാകുളം റാപ്തി സാഗര്‍ വീക്ക്‌ലി എക്‌സ്പ്രസ് (12521), ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യനഗരി വീക്ക്‌ലി എക്‌സ്പ്രസ് (22645), ധന്‍ബാദ്-ആലപ്പുഴ (13351), യശ്വന്ത്പുര്‍-കൊച്ചുവേളി ഗരീബ്‌റാത്ത് എക്‌സ്പ്രസ് (12257), കോയമ്പത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ പാസഞ്ചര്‍ (56323), തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603), കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56651), തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56663), കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56650), കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ (56664), കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56602), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16308), മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649), കോയമ്പത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22610), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305), എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637).

ഭാഗികമായി റദ്ദാക്കിയവ:

മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കോഴിക്കോടിനും കോയമ്പത്തൂരിനും ഇടയില്‍ റദ്ദാക്കി. കണ്ണൂര്‍-തിരുവനന്തപുരം ജന്‍ശതാബ്ദി എക്‌സ്പ്രസ് (12081) കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16160) മംഗളൂരു സെന്‍ട്രലിനും തിരുച്ചിറപ്പള്ളിക്കുമിടയില്‍ ഭാഗികമായി റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22609) കോഴിക്കോടിനും കോയമ്പത്തൂരിനും ഇടയില്‍ റദ്ദാക്കി. നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16606) ഷൊര്‍ണൂരിനും മംഗളൂരു സെന്‍ട്രലിനുമിടയില്‍ റദ്ദാക്കി. നാഗര്‍കോവില്‍-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650) ഷൊര്‍ണൂരിനും മംഗളൂരു സെന്‍ട്രലിനും ഇടയില്‍ ഓടില്ല. തിരുവനന്തപുരം-കോഴിക്കോട് ജന്‍ശതാബ്ദി എക്‌സ്പ്രസ് (12076) ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ ഓടില്ല. തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് (16346) തിരുവനന്തപുരത്തിനും മംഗളൂരു ജങ്ഷനും ഇടയില്‍ ഓടില്ല.

വഴിതിരിച്ചു വിട്ട സര്‍വീസുകള്‍:

കൊച്ചുവേളി-ചണ്ടിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് (12217) പാലക്കാട് ജങ്ഷന്‍-ഈറോഡ്, ജോലാര്‍പേട്ടൈ, സോലാപൂര്‍, പൂനെ വഴി തിരിച്ചുവിട്ടു. എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് പാലക്കാട് ജങ്ഷന്‍, ഈറോഡ്, ജോലാര്‍പേട്ടൈ, റെനിഗുട്ട, ഗുഡൂര്‍, വിജയവാഡ വഴി തിരിച്ചുവിട്ടു.

Viral News

Read more topics: Kozhikode, Shornur, train, resumed
English summary
Shornur-Kozhikode train resumed
topbanner

More News from this section

Subscribe by Email