Monday November 18th, 2019 - 11:24:am
topbanner

ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ നിയമമന്ത്രി ഒന്നാംപ്രതിയാണെന്ന് വി മുരളീധരന്‍

sadk
ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ നിയമമന്ത്രി ഒന്നാംപ്രതിയാണെന്ന് വി മുരളീധരന്‍

കണ്ണൂര്‍: ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ നിയമ മന്ത്രി എ.കെ ബാലന്‍ ഒന്നാം പ്രതിയാണെന്നും അദ്ദേഹം ആസ്ഥാനത്ത് ഒരുനിമിഷം പോലും തുടരരുതെന്നും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. സുപ്രിംകോടതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സംഭവം സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണ്. വിചാരണക്കോടതിയില്‍ കേസ് കൈകാര്യം ചെയ്ത അഭിഭാഷകനുമായി സുപ്രിം കോടതിയില്‍ നിയോഗിക്കപ്പെട്ട അഭിഭാഷകര്‍ കൂടിയാലോചിക്കാത്തതും ലാഘവത്തോടെ പെരുമാറിയതുമാണു ഗോവിന്ദച്ചാമിയുടെ ശിക്ഷാ ഇളവിനു കാരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗമ്യ വധക്കേസില്‍ ഒട്ടേറെ തെളിവുകളുണ്ടായിട്ടും സുപ്രിം കോടതിയില്‍ എത്താത്തത് ആസൂത്രിതമായ അട്ടിമറിയുടെ ഭാഗമാണ്. നിയമമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടതിനേക്കാള്‍ ജനകീയ പ്രതിരോധം നേരിടേണ്ടി വരുമെന്നും വി മുരളീധരന്‍ പറഞ്ഞു.

 

രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം

പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

ഒപ്പം കണ്ട കമലഹാസന്‍ പ്രിയനെ വിളിച്ചത് എന്തിന്?

 

English summary
Saumia, rape case,supreme court, outcome, Minister, AK balan, resign, Muralidharan, statement
topbanner

More News from this section

Subscribe by Email