Tuesday September 29th, 2020 - 8:16:pm

ചില തന്ത്രിമാരുടെ വയറും മാറും കണ്ടാല്‍ ഷക്കീല തോറ്റുപോകും; ചുരിദാര്‍ നിരോധനത്തിനെതിരെ സംഗീത

NewsDesk
ചില തന്ത്രിമാരുടെ വയറും മാറും കണ്ടാല്‍ ഷക്കീല തോറ്റുപോകും; ചുരിദാര്‍ നിരോധനത്തിനെതിരെ സംഗീത

പദ്മനാഭസ്വാമിക്ഷേത്രത്തിലെ ചുരിദാര്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീത ലക്ഷ്മണ. ചില തന്ത്രിമാരുടെ വയറും മാറും കണ്ടാല്‍ ഷക്കീല തോറ്റുപോകുമെന്ന് സംഗീത. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്കിൽ കുറിച്ചു. ഇജ്ജാതി വേഷംകെട്ടുകൾ കാണുമ്പോഴാണ് ഹിന്ദുമതം തന്നെ വെറുത്തുപോകുന്നതെന്നും സംഗീത. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കിയ നടപടിയെ തുടർന്നാണ് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സംഗീത ലക്ഷ്മണ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം:

Here is my caveat- ഞാൻ ഒരു ഹിന്ദുവാണ്, ഈശ്വരവിശ്വാസിയുമാണ്. ഇഷ്ടദൈവങ്ങളെ അവരുടെ ക്ഷേത്രങ്ങളിൽ പോയി കാണുന്ന ഭക്തയുമാണ് ഞാൻ .

Now read on;
പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കരുതെന്ന് ഹൈക്കോടതി.ക്ഷേത്രത്തിലെ തന്ത്രിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്, കോടതി പറഞ്ഞു.

ഇജ്ജാതി വേഷംകെട്ടുകൾ കാണുമ്പോഴാണ് ഹിന്ദുമതം തന്നെ വെറുത്തുപോകുന്നത്. കുറെ കാലം മുൻപ് ഒരിക്കൽ ചുരിദാർ ധരിച്ചു കൊണ്ട് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തൊഴാൻ പോയി ഞാൻ. അവിടെ ചെന്നപ്പോൾ അവിടുള്ള തന്ത്രികോന്തന്മാർക്ക് എന്നെ ഇഷ്ടമായി, ചുരിദാർ ഇഷ്ടവുമാണ് എന്നാൽ എന്റെ മാറ് അഥവാ നെഞ്ച് ഭാഗം ഗണപതിഭഗാവാന് ഭ്രഷ്‌ടാണ് പോലും. ദുപ്പട്ട ധരിക്കാതെ ചുരിദാർ മാത്രം ധരിച്ചു ചെന്നതിന് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനാകാതെ പുറത്തുനിന്ന് തൊഴുതു മടങ്ങി ഞാൻ. അന്ന് മുതൽ പിന്നെ ആ ക്ഷേത്രത്തിൽ പോകുമ്പോൾ പുറത്തു നിന്ന് കൊണ്ട് ഗണപതിഭഗവാനോട് ഹായ് പറഞ്ഞിട്ട് ഞാനിങ്ങു പോരും.

ചുരിദാർ അല്ല എന്ത് ധരിച്ചു കൊണ്ട് ഞാൻ എവിടെ നിന്നാലും ഈ പദ്മനാഭസ്വാമിയും ഗണപതി ഭഗവാനുമൊക്കെ എന്നെ കാണുന്നുണ്ടാവുമല്ലോ... അല്ലേ, അങ്ങനല്ലേ? ഈ ദൈവങ്ങൾ എന്റെ നെഞ്ചത്തോട്ട് നോക്കുന്നോ അതോ എന്റെ കാലിന്റെ ഇടയിലോട്ട് നോക്കുമോ എന്നൊക്കെയുള്ള ആവലാതി എനിക്കില്ല. എന്റെ ദൈവങ്ങൾക്കും അങ്ങനൊരു ആധിയോ വ്യാധിയോ ഉണ്ടാവില്ല തന്നെ.

പറഞ്ഞു വന്നത് എൻറെയും എന്റെ ദൈവങ്ങളുടെയും ഇടയിൽ നിൽക്കുന്നവർക്കാണ് ഇതൊക്കെ വിഷയം, പ്രശ്നം. മനസ്സ്‌ വൃത്തിയാക്കി എടുക്കണം ആദ്യം എന്നിട്ടത് ശുദ്ധിയോടെ സൂക്ഷിക്കുക ഈ ക്ഷേത്ര-സദാചാര സമിതികമ്മിറ്റി ഭാരവാഹികൾ.

സന്ദർഭവശാൽ ഓർമ്മ വന്നതാണ്- നമ്മുടെ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ ശരീരശാസ്ത്രമുണ്ടല്ലോ, ഹോ! Unbearable it is!!ഇവരിൽ പലരുടെയും വയറിന്‌ ഏഴുമാസം ഗർഭമുണ്ടെന്ന് തോന്നിപോകും, മാറോ ഷക്കീല തോറ്റുപോകും! എന്നിട്ട് ഇക്കൂട്ടർ ബ്രേസിയർ ധരിക്കാതെ, അരയ്ക്ക് കീഴേ മാത്രം മറയ്ക്കുന്ന രീതിയിൽ ഒരു സീത്രൂ തോർത്ത് ഈറനണിഞ്ഞ് ഈ താന്ത്രിമാര് അവരുടെ ദുർമേദസ്സ് പൊതുദർശനത്തിനായി ക്ഷേത്രത്തിനകത്ത് മുഴുവൻ ഉരുട്ടികൊണ്ടു നടക്കുന്ന ഒരു കാഴ്ച്ചയുണ്ട് എന്റെ ദൈവങ്ങളേ...! ഹിന്ദുമതമല്ല,പുരുഷശരീരം എന്നത് തന്നെ വെറുത്തുപോകും!! ഓക്കാനം വരും!! ബ്വേ!!

PS: പല സ്ത്രീകളും സാരി ധരിക്കുന്നത് കണ്ടിട്ടുണ്ടോ? വലത് വശത്തുകൂടി വലത്തേ മുല പകുതിയിലധികവും പുറത്തുകാണും വിധം, ഇടതുവശത്തുകൂടി ഇടത്തെ മുല മാത്രമല്ല വയറിൻറെ മുക്കാൽ ഭാഗവും displayക്ക് ഉണ്ടാവും. റിയർ വ്യൂ പിന്നെ പറയണ്ട!! ഈ വിധം സാരിയും മുണ്ടുംനേരിയതുമൊക്കെ ധരിച്ചു പ്രവേശിച്ചാൽ ഇല്ലാത്ത, എന്ത് ഉത്തേജനമാണ് ചുരിദാർ ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിച്ചാൽ ഉണ്ടായിപോവുക? സംശയമാണ് എന്റെ വെറും സംശയമാണ്.

സോഷ്യല്‍ മീഡിയയില്‍ സി. കെ വിനീതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ തമ്മിലടി

Read more topics: Padmanabhaswamy,temple, Kerala
English summary
Sangeetha Lakshmana facebook post against Padmanabhaswamy temple churidar ban
topbanner

More News from this section

Subscribe by Email