Saturday February 29th, 2020 - 10:33:am
topbanner

മകരവിളക്ക് :അപ്പം, അരവണ കരുതല്‍ ശേഖരം തയ്യാര്‍

Anusha Aroli
മകരവിളക്ക് :അപ്പം, അരവണ കരുതല്‍ ശേഖരം തയ്യാര്‍

ശബരിമല : മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേവസ്വം ബോര്‍ഡിന്റെ നേത്യത്തത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം,അരവണ എന്നിവ ആവശ്യത്തിന് ഭക്തര്‍ക്ക് ലഭ്യമാക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനാവശ്യമായ അത്രയും കരുതല്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നുണ്ട്. മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അന്നദാനപ്പന്തലില്‍ സദ്യ ഒരുക്കും. പ്രതിദിനം മുപ്പതിനായിരത്തിലധികം ഭക്ത ജനങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ നിന്ന് ഭക്ഷണം നല്‍കുന്നത്.

ഇതില്‍ കൂടുതലായി അളുകള്‍ എത്തുന്ന സാഹചര്യമുണ്ടായാലും അവര്‍ക്കെല്ലാം അന്നദാനം നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഭക്തര്‍ മകര ജ്യോതി ദര്‍ശിക്കാന്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങള്‍ പോലീസുമായി ചേര്‍ന്ന് പരിശോധിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങിയതായി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.

മകര വിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ നിര്‍മ്മിക്കാറുള്ള പര്‍ണ്ണശാലകളില്‍ യാതൊരു കാരണവശാലും പാചകം അനുവദിക്കില്ല. ഫയര്‍ഫോഴ്‌സിന്റെയും ഫോറസ്‌ററിന്റെയും സഹകരണത്തോടെ ഇതിനാവശ്യമുള്ള നടപടികള്‍ സ്വീകരിക്കും. കുടിവെള്ളം ഭക്തര്‍ക്ക് ലഭ്യമാക്കാനായി വാട്ടര്‍ അതോറിറ്റിയുടെ കിയോസ്‌കുകള്‍ കൂടാതെ ഔഷധ കുടിവെള്ളവും, ബിസ്‌കറ്റുകളും ദേവസ്വം ബോര്‍ഡ് വിതരണം ചെയ്യുന്നുണ്ട്.

നിലവിലുള്ള ജീവനക്കാരെ കൂടാതെ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ തന്ത്രിയുമായി കൂടി ആലോചിച്ച് ദര്‍ശന സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്. ജനുവരി 15ന് ആണ് മകര വിളക്ക്.

English summary
Sabarimala pilgrimage makarajyothi appam aravana prasadam
topbanner

More News from this section

Subscribe by Email