Tuesday February 18th, 2020 - 3:11:pm
topbanner

കവളപ്പാറയിലെ ദുരന്തഭൂമിയില്‍ നിന്ന് ക്രൈസ്തവ പുരോഹിതന്മാരുടെ് 'ദുരന്ത' സെല്‍ഫി ; ലേശം ഉളുപ്പ് ഉണ്ടോ എന്ന് സോഷ്യല്‍ മീഡിയ

JB
കവളപ്പാറയിലെ ദുരന്തഭൂമിയില്‍ നിന്ന് ക്രൈസ്തവ പുരോഹിതന്മാരുടെ് 'ദുരന്ത' സെല്‍ഫി ; ലേശം ഉളുപ്പ് ഉണ്ടോ എന്ന് സോഷ്യല്‍ മീഡിയ

മലപ്പുറം: മഴക്കെടുതില്‍ കേരളത്തില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായ മേഖലയാണ് മലപ്പുറത്തെ കവളപ്പാറ. ഇപ്പോഴും അവിടുത്തെ തിരച്ചില്‍ അവസനാപ്പിക്കുകയോ എല്ലാവരേയും കണ്ടെത്തുകയോ ചെയ്തിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ പ്രളദുരന്തത്തിന്റെ ഏറ്റവും വേദനാജനകമായ മുഖമായി മാറിയിരിക്കുകയാണ് കവളപ്പാറ. ഇതിനിടെകവളപ്പാറയില്‍ വന്‍ ദുരന്തംവിതച്ച സ്ഥലത്ത് നിന്നും സെല്‍ഫിയെടുത്ത ക്രൈസ്തവ പുരോഹിതന്മാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാല്‍പതോളം പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇരുപതോളം പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് ദുരന്ത മുഖത്തെത്തി പുരോഹിതന്മാര്‍ സെല്‍ഫിയെടുത്തത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പുരോഹിതന്മാര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചത്. ദുരന്തമുഖം പശ്ചാത്തലമാക്കിയാണ് സെല്‍ഫിയെടുത്തത്. ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതന്മാര്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേരാണ് സെല്‍ഫിയെടുത്തത്. മുത്തപ്പന്‍ കുന്നിന് താഴെയുള്ള വീടിന്റെ ടെറസില്‍ കയറി നിന്നായിരുന്നു പുരോഹിതന്‍മാരുടെ 'ദുരന്ത സെല്‍ഫി'.

നേരത്തെ ദുരന്തസ്ഥലം കാണാനും ചിത്രമെടുക്കാനും ആളുകള്‍ കവളപ്പാറയിലേക്ക് പ്രവഹിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസം സൃഷ്ടിച്ചിരുന്നു.കവളപ്പാറ ഉരുള്‍പൊട്ടലില്‍ 59 പേരെയാണ് കാണാതായത്. 38 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. 21 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

 

English summary
SOCIAL MEDIA AGAINST CHRISTIAN PRIEST
topbanner

More News from this section

Subscribe by Email