Wednesday November 20th, 2019 - 8:15:pm
topbanner

റോജോ മൊഴി നല്‍കാനെത്തി; ജോളിയുടെ മക്കളും രഞ്ജിയും എസ്പി ഓഫിസില്‍

Raji Mejo
 റോജോ മൊഴി നല്‍കാനെത്തി; ജോളിയുടെ മക്കളും രഞ്ജിയും എസ്പി ഓഫിസില്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപരാതിക്കാരനായ റോജോ വടകര എസ്പി ഓഫിസില്‍ എത്തി മൊഴി നല്‍കുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരനാണു റോജോ. സഹോദരി രഞ്ജിയും ജോളിയുടെ മക്കളും റോജോയ്‌ക്കൊപ്പമുണ്ട്. ജോളിയേയും എസ്പി ഓഫിസിലെത്തിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ചയാണു റോജോ അമേരിക്കയില്‍നിന്നു നാട്ടിലെത്തിയത്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് റോജോയ്ക്കുണ്ടായ സംശയങ്ങളാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരന്പരയുടെ ചുരുളഴിച്ചത്. കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം റോജോയോട് ആവശ്യപ്പെട്ടിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു റോജോ പോലീസ് അകന്പടിയോടെ സഹോദരി റെഞ്ജിയുടെ വൈക്കത്തുള്ള വീട്ടിലേക്കാണ് പോയത്. തന്റെ കുടുംബത്തില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളുടെ രഹസ്യമറിയാന്‍ സഹോദരി രഞ്ജിയുമായി ചേര്‍ന്നാണ് റോജോ നീക്കം നടത്തിയത്. ഇതിനിടെ ഇവരെയും വകവരുത്താന്‍ ജോളി നീക്കം നടത്തിയിരുന്നുവെന്നു പറയുന്നുണ്ട്.

മുഖ്യപ്രതി ജോളി പിടിയിലായെങ്കിലും കേസിലെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ റോജോയുടെ സാന്നിധ്യം ആവശ്യമാണെന്നാണ് പോലീസ് നിഗമനം. അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ജാക്‌സണ്‍ വില്ലിലാണ് റോജോ താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലിചെയ്യുന്ന റോജോ കഴിഞ്ഞ ജൂലൈയിലാണ് അവസാനം നാട്ടിലെത്തിയത്.

വ്യാജ ഒസ്യത്തിനെക്കുറിച്ചും സഹോദരന്‍ റോയിയുടെ മരണം സംബന്ധിച്ചും എസ്പിക്കു പരാതി നല്‍കിയ ശേഷമായിരുന്നു തിരികെ അമേരിക്കയിലേക്കു മടങ്ങിയത്. ഈ പരാതിയില്‍ സ്‌പെഷല്‍ ബ്രാഞ്ചും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്.

 

English summary
Rojo reached out to testify; Jolly's sons Ranji at SP's office
no relative items
topbanner

More News from this section

Subscribe by Email