Sunday April 5th, 2020 - 11:57:pm
topbanner

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

Anusha Aroli
റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. 26ന് രാവിലെ 8.30നാണ് പതാക ഉയർത്തുന്നത്. തുടർന്ന് ഗവർണർ സല്യൂട്ട് സ്വീകരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കരസേന, വായുസേന, പോലീസ്, അർദ്ധ സൈനിക വിഭാഗം, കുതിരപോലീസ്, എൻ. സി. സി, സ്‌കൗട്ട്‌സ് എന്നിവർ പരേഡിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും.ജില്ലാകേന്ദ്രങ്ങളിലും ബ്‌ളോക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലും രാവിലെ 8.30നോ അതിനു ശേഷമോ പതാക ഉയർത്തും.

പൊതുസ്ഥാപനങ്ങൾ, സ്‌കൂൾ, കോളേജ്, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തും. പ്ലാസ്റ്റിക്കിലുള്ള ദേശീയ പതാകയുടെ നിർമാണവും വിതരണവും വിൽപനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

Read more topics: Republic Day, governor, flag
English summary
Republic Day celebrations The governor hoists the flag
topbanner

More News from this section

Subscribe by Email