Saturday September 21st, 2019 - 4:52:pm
topbanner
Breaking News
jeevanam

'രമ്യയ്ക്ക് വസ്ത്രങ്ങള്‍ പോലും നല്‍കിയത് അവരാണ്' : ആലത്തൂരിൽ രമ്യയെ കാത്തിരിക്കുന്ന അമ്മയ്ക്ക് പറയാനുള്ളത്...

princy
'രമ്യയ്ക്ക് വസ്ത്രങ്ങള്‍ പോലും നല്‍കിയത് അവരാണ്' : ആലത്തൂരിൽ രമ്യയെ കാത്തിരിക്കുന്ന അമ്മയ്ക്ക് പറയാനുള്ളത്...

ആലത്തൂർ:ലോക് സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം ആലത്തൂരിൽ തിരിച്ചെത്തുന്ന നിയുക്ത എം പി രമ്യ ഹരിദാസിനെ കാത്തിരിക്കുന്ന അമ്മയ്ക്ക് പറയാനുള്ളത് രമ്യയുടെ അതിജീവനത്തിന്റെ കഥകൾ . 30 വർഷത്തിലധികമായി മഹിള കോണ്‍ഗ്രസിന്‍റെ സജീവ പ്രവർത്തകയാണ് രമ്യയുടെ അമ്മ രാധ. അമ്മ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രാർത്ഥന ചൊല്ലിയും ഗാനമാലപിച്ചുമാണ് രമ്യ സ്റ്റേജുകളിൽ എത്തിത്തുടങ്ങിയത്.

ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയതിനാൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയങ്ങളിൽ കിട്ടുന്ന വരുമാനം രമ്യ നിർധരരായ കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങി നൽകുവാനും മറ്റു പല സേവനങ്ങൾക്കും ഉപയോഗപ്പെടുത്തുമായിരുന്നു. സ്വന്തം ആവശ്യത്തിന് കയ്യിൽ പണമില്ലാത്തതിനാൽ രമ്യക്ക് പ്രചാരണ സമയത്തേക്കുള്ള വസ്ത്രങ്ങളെല്ലാം വാങ്ങി നൽകിയത് നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തക രാണെന്ന് അമ്മ കണ്ണീരോടെ ഓർക്കുന്നു. പൊതുപ്രവർത്തകയായ രാധഎൽഐസി ഏജന്‍റ് കൂടിയാണ്. അങ്ങനെ കിട്ടുന്ന വരുമാനവും ബാങ്ക് വായ്പയും എല്ലാം കൂട്ടിവച്ചാണ് വീട് പണിതത്. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. ഈ ബുദ്ധിമുട്ടുകൾ മകളെ അലട്ടരുതെന്നും ആ കുടുംബം ആഗ്രഹിച്ചിരുന്നു.

Viral News

Read more topics: Alathoor, UDF, MP Remya Haridas
English summary
Radha about her daughter MP Remya Haridas
topbanner

More News from this section

Subscribe by Email