Friday October 22nd, 2021 - 9:36:am

കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Raji E R
 കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കേരളത്തിലേക്ക് മടങ്ങാന്‍ കാത്തിരിക്കെ കുവൈറ്റില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഹൃദയാഘാതമാണ് മരണകാരണം എന്ന് ആദ്യമറിയിച്ച അധികൃതര്‍, കൊവിഡ് ബാധിച്ചാണ് മരണമെന്ന് തിരുത്തുകയായിരുന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കുവൈറ്റില്‍ നഴ്സായി ജോലി ചെയ്തു വന്ന കോട്ടയം വെമ്പള്ളി സ്വദേശിനി സുമിയുടെ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് ബാധ കണ്ടെത്തിയിരുന്നു എന്നും ഇതു മൂലം മൃതദേഹം നാട്ടിലേക്ക് നല്‍കാന്‍ കഴിയില്ലെന്നും അധികൃതര്‍ നിലപാട് മാറ്റി. ഇതില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് മരിച്ച സുമിക്ക് ഉള്ളത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എം. പി തോമസ് ചാഴികാടനും ആവശ്യപ്പെട്ടു. എന്നാല്‍ മൃതദേഹം കുവൈറ്റില്‍ തന്നെ അടക്കുന്നതിനുള്ള ബന്ധുക്കളുടെ അനുമതിയാണ് അധികൃതര്‍ തേടിയത്.

 

English summary
Relatives reveal mystery over death of Malayalee nurse in Kuwait
topbanner

More News from this section

Subscribe by Email