Sunday August 9th, 2020 - 7:30:pm

മഴ: കൂടുതല്‍ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

Raji Mejo
 മഴ: കൂടുതല്‍ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചമുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകള്‍ക്കു മുന്നറിയിപ്പ് നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച നാലു ജില്ലകള്‍ക്കും ബുധനാഴ്ച എട്ടു ജില്ലകള്‍ക്കും വ്യാഴാഴ്ച ഒമ്ബതു ജില്ലകള്‍ക്കുമാണ് മുന്നറിയിപ്പുള്ളത്. ആന്ധ്രാ തീരത്തിനടുത്ത് കടലില്‍ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷച്ചുഴിയാണ് മഴയ്ക്കു കാരണമാവുക.

അതേസമയം, ഗുജറാത്തിനു സമീപം രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറുമെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ ഒമാന്‍ തീരത്തേക്കു നീങ്ങും. ഇതു കേരളത്തെ സ്വാധീനിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിനു പോകാന്‍ തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം

വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

 

Read more topics: Rain, Yellow alert ,
English summary
Rain: Yellow alert for more districts
topbanner

More News from this section

Subscribe by Email