Friday September 20th, 2019 - 3:37:pm
topbanner
Breaking News
jeevanam

രാഹുൽ ഗാന്ധിക്ക് വയനാട്ടിലുമുണ്ട് ഒരമ്മ : തന്നെ ആദ്യം കൈകളിലേന്തിയ രാജമ്മയെ തേടിയെത്തി രാഹുൽ

princy
രാഹുൽ ഗാന്ധിക്ക് വയനാട്ടിലുമുണ്ട് ഒരമ്മ : തന്നെ ആദ്യം കൈകളിലേന്തിയ  രാജമ്മയെ തേടിയെത്തി രാഹുൽ

വയനാട്:കോൺഗ്രസിന്റെ പ്രമുഖ നേതാവ് രാഹുൽ ഗാന്ധിയെ അമ്മ സോണിയയ്ക്കും അച്ഛൻ രാജീവ് ഗാന്ധിക്കും മുൻപേ കൈകളിൽ ഏന്തിയ ഒരമ്മയുണ്ട് വയനാട്ടിൽ. മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ വയനാട്ടിൽ എത്തിയപ്പോൾ ആ അമ്മയെ കാണാനും കുശലം പങ്കുവയ്ക്കുവാനും സമയം കണ്ടെത്തി.1970 ജൂൺ മാസത്തിൽ രാഹുൽഗാന്ധി ജനിച്ച ഡൽഹി ഹോളിക്രോസ് ആശുപത്രിയിലെ നേഴ്സ് ആയിരുന്ന രാജമ്മയായിരുന്നു ആദ്യമായി കുഞ്ഞു രാഹുലിനെ പ്രസവശേഷം കൈയികളിൽ ഏന്തിയത്.  വെളുത്ത കുർത്തയണിഞ്ഞ് രാജീവ് ഗാന്ധിയും, സഞ്ചയ് ഗാന്ധിയും ലേബർ റൂമിന്   പുറത്ത് കാത്തിരുന്നു. ലേബർ റൂമിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും അവർ പുറത്ത് കാത്തിരുന്നു.

പാട് നയിൽ ടൂറിലായിരുന്നതിനാൽ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി  മൂന്നാം ദിവസം പേരക്കുട്ടിയെ കാണാൻ ആശുപത്രിയിലെത്തിയതുമെല്ലാം ഓർമകളിൽ ഇന്നും സൂക്ഷിക്കുന്നുണ്ട് രാജമ്മ.പാട്നയിലെ ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു രാജമ്മ ജനറൽ നഴ്സിംഗ് പഠിച്ചത്.പഠനം കഴിഞ്     മിഡ് വൈഫറി പരിശീലനത്തിന്റെ   ഭാഗമായാണ് ഇതേ മാനേജ്മെമെന്റിന് കീഴിലുള്ള ഡൽഹി ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറിയത്. പഠിക്കുമ്പോൾ തന്നെ ഗൈനക്കോളജി വാർഡായിരുന്നു ഇഷ്ടം.ജോലിയിലും അത് തുടർന്നു.അങ്ങനെയാണ് അന്ന്   പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ:ഗായിയും  ഞങ്ങൾ അഞ്ച് നഴ്സുമാരും   നഴ്സിംഗ് സൂപ്രണ്ടും  സോണിയാ ഗാന്ധിയുടെ  പ്രസവ ശുശ്രൂഷയിൽ പങ്കാളികളായത്.   

കണ്ണൂർ മുഴക്കുന്ന് നാരായണന്റെയും ജാനകിയുടെയും മകളായ രാജമ്മ  പിന്നീടാണ്  1971- ൽ വയനാട്   കല്ലൂർ വാവത്തിൽ രാജപ്പനെ  വിവാഹം കഴിച്ചത്. ആർമിയിൽ ലാബ് ടെക്നീഷ്യനായിരുന്നു രാജപ്പൻ. 1972- ൽ യുദ്ധകാലത്ത് രാജമ്മക്കും നഴ്സായി ആർമിയിൽ ജോലി ലഭിച്ചു.  1988- ലാണ് നായ്ബ് സുബേദാറായി  രാാജപ്പൻ വിരമിച്ചതെങ്കിലും   82-ൽ കംപാഷണേറ്റ് റിട്ടയർമെന്റ് പ്രകാരം രാജമ്മ ആർമി വിട്ടു.      രാഹുൽ വയനാട്   ഈങ്ങാപ്പുഴക്കും മുക്കത്തിനും റോഡ് ഷോക്കായി പുറപ്പെടും മുമ്പാണ് രണ്ട് ദിവസം രാത്രി തങ്ങിയ കൽപ്പറ്റ ഗവൺമെന്റ് റസ്റ്റ്ഹൗസിൽ വെച്ച് രാജമ്മയെയും കുടുംബത്തെയും കണ്ടത്.   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഫെയ്‌സ്ബൂക്കിലൂടെ ഇരുവരുടെയും കൂടിക്കാഴ്ച്ചയുടെ അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവെച്ചത്. 

 

Viral News

Read more topics: Rahul Gandhi, visited, Rajamma
English summary
Rahul Gandhi visited Rajamma
topbanner

More News from this section

Subscribe by Email