Wednesday April 1st, 2020 - 1:41:pm
topbanner

കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റായി കെ കെ രാഗേഷ് എം പി ദേശീയ രാഷ്ട്രീയത്തിലേക്ക്

princy
കര്‍ഷക സംഘം സംസ്ഥാന  പ്രസിഡന്റായി  കെ കെ രാഗേഷ് എം പി ദേശീയ രാഷ്ട്രീയത്തിലേക്ക്

കണ്ണൂർ : കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ടായി കെ കെ രാഗേഷ് എം പി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച് കെ കെ രാഗേഷ് എം പി.കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിലാണ് കെ കെ രാഗേഷിനെ സംസ്ഥാന പ്രസിഡന്റായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തത്. കാര്‍ഷിക മേഖലയെ പരിഷ്‌ക്കരിച്ച് ആധുനികരീതിയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ കര്‍ഷക സംഘത്തിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് സ്ഥാനം ഏറ്റെടുത്തു കൊണ്ട് കെ കെ രാഗേഷ് എം പി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗമായ കെ കെ രാഗേഷ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധനേടിയതാണ്. ഏറ്റവും ഒടുവില്‍ പൗരത്വബില്‍ ഭേദഗതിക്കെതിരെ രാഗേഷ് നടത്തിയ പ്രസംഗം ഈ വിഷയത്തിലുള്ള രാജ്യത്തെ ആദ്യത്തെ ഇടപെടലാണ്. ഈ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമായിമാറി. അഖിലേന്ത്യാ കിസാന്‍സഭയുടെ പേരില്‍ കര്‍ഷക തൊഴിലാളികളുടെ ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ ഡോ ബിജുകൃഷ്ണനോടൊപ്പം അതിന്റെ വിജയശില്‍പ്പിയായി രാഗേഷുമുണ്ടായിരുന്നു.

എസ് എഫ് ഐയില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ അംഗങ്ങളാക്കുന്നതില്‍ രാഗേഷിന്റെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. രാജ്യസഭാ എം പിയായതോടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. വീട്ടുവളപ്പില്‍ പച്ചക്കറികളും മറ്റും നട്ടുവളര്‍ത്തുന്ന രാഗേഷ് ദേശീയ രാഷ്ട്രീയത്തില്‍ കര്‍ഷകരുടെ പ്രതിനിധിയായി മാറുമ്പോള്‍ കേരളം ഏറെ പ്രതീക്ഷയിലാണ് കർഷകരുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ.

 

Read more topics: kannur, K K Ragesh, MP
English summary
Ragesh MP as state president of Karshaka sangham
topbanner

More News from this section

Subscribe by Email