നരിപ്പറ്റ: പതിനൊന്നുവയസുകാരിയെ നിരന്തരമായി പീഡിപ്പിച്ച അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മല്‍ ലക്ഷംവീട് കോളനിയിലെ സന്തോഷ് (48) മകന് അരുണ്‍ലാല്‍ (അപ്പു) (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടയിലാണ് പീഡനത്തിനിരയായ കാര്യം കുട്ടി പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇരയായ പെണ്‍കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അരുണ്‍ലാലും, മൂന്നാംക്ലാസ് മുതല്‍ അരുണ്‍ലാലിന്റെ അച്ഛന് സന്തോഷും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ ബന്ധുക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ വീട്ടില്‍ വച്ചും. അല്ലാത്ത സമയങ്ങളില്‍ തൊട്ടടുത്ത കാട്ടിലേക്ക് കൊണ്ടുപോയും സ്വന്തം വീട്ടില്‍ വച്ചും സന്തോഷ് നിരന്തരമായി കുട്ടിയെ പീഡനത്തിരയാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കുറ്റ്യാടി സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോസ്കോ നിയമപ്രകാരം അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.