Friday February 28th, 2020 - 1:23:pm
topbanner

പ്രളയത്തിൽ നശിച്ചു പോയ സുപ്രധാന രേഖകൾ ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രാഹുൽ​ഗാന്ധിയുടെ കത്ത്

RA
പ്രളയത്തിൽ നശിച്ചു പോയ സുപ്രധാന രേഖകൾ  ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് രാഹുൽ​ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ ആളുകൾക്ക് വിലപിടിപ്പുള്ള പല രേഖകൾ നഷ്ടപ്പെടുകയും നശിച്ചു പോകുകയും ചെയ്തു. ഇവയ്ക്ക് പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയന്  വയനാട് എം.പി രാഹുല്‍ ഗാന്ധി കത്തയച്ചു.

 പ്രളയത്തില്‍ നഷ്ടപെടുകയോ നശിക്കുകയോ ചെയ്ത സുപ്രധാന രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അടക്കമുള്ള ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.‌

ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. വിവിധ വകുപ്പുകളില്‍ കയറിയിറങ്ങി നടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: RAHUL, LETTER ,FOR PINARAYI
English summary
RAHUL LETTER FOR PINARAYI
topbanner

More News from this section

Subscribe by Email