Wednesday November 13th, 2019 - 3:04:am
topbanner

തൃശൂരില്‍ പമ്പ് ഉടമ കൊല്ലപ്പെട്ടു; മൃതദേഹത്തിന്റെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

Raji Mejo
തൃശൂരില്‍ പമ്പ് ഉടമ കൊല്ലപ്പെട്ടു; മൃതദേഹത്തിന്റെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

തൃശൂര്‍: കയ്പമംഗലത്തുനിന്നു കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കയ്പമംഗലം സ്വദേശി മനോഹരനാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണു മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിന്റെ മുന്‍വശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച പുലര്‍ച്ചെ പമ്പില്‍നിന്നു കാറില്‍ പുറപ്പെട്ട മനോഹരനെ പിന്നീട് കാണാതാകുകയായിരുന്നു. പമ്പില്‍നിന്നു കാറില്‍ പുറപ്പെട്ട മനോഹരനെ ഇടയ്ക്കു മകള്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്നു പറഞ്ഞു ഫോണ്‍ വച്ചു. പിന്നീട് ഫോണ്‍ ഓഫായി. ഇതിനെത്തുടര്‍ന്നു കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.50-നാണു പെട്രോള്‍ പമ്പില്‍ നിന്നു മനോഹരന്‍ കാറില്‍ വീട്ടിലേക്കു യാത്രതിരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മനോഹറിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു എന്നാണു പോലീസ് നിഗമനം.

 

Read more topics: Pump owner killed, Thrissur,
English summary
Pump owner killed in Thrissur As the hands of the corpse were tied
topbanner

More News from this section

Subscribe by Email