Wednesday September 23rd, 2020 - 6:08:pm

ദേവസ്വം ഭൂമി കൈയ്യേറ്റം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

sadu prakash
ദേവസ്വം ഭൂമി കൈയ്യേറ്റം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയതായി കാട്ടി മാത്തൂര്‍ ദേവസ്വം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഉത്തരവിട്ടു. മാത്തൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴ ചേന്നങ്കരിയിലുള്ള 34 ഏക്കര്‍ ഭൂമി മന്ത്രി കൈയേറിയതായി കാട്ടി അധികൃതര്‍ നാല് ദിവസം മുമ്പ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്ക് പരാതി നല്‍കിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം അധികൃതര്‍ റവന്യൂമന്ത്രിയെ നേരിട്ട് കണ്ടും പരാതി നല്‍കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. മാത്തൂര്‍ ദേവസ്വത്തിന്റെ പേരിലുള്ള ഭൂമി പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയെന്നും പിന്നീട് ഈ ഭൂമി തോമസ്ചാണ്ടി വെറും ഏഴു ലക്ഷം രൂപയ്ക്ക് തന്റെ പേരിലാക്കിയെന്നുമാണ് പരാതി.

 

English summary
Probe against minister Thomas chandi
topbanner

More News from this section

Subscribe by Email