Tuesday June 2nd, 2020 - 2:41:pm

കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും തടവുചാടിയ പ്രതി പിടിയിൽ

NewsDesk
കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും തടവുചാടിയ പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന തടവ് ചാടിയ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അജയ് ബാബുവിനെ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുന്ന്, താവം എന്ന സ്ഥലത്ത് വെച്ച് കണ്ണപുരം എസ് ഐ ബിജു പ്രകാശും സംഘവും നാട്ടുകാരുടെ സഹായത്തോടെ ചെറുകുന്ന് താവം ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുവച്ചാണ് പിടികൂടിയത് .എ.എസ്.ഐ മനേഷ്, ഹോം ഗാർഡ് ഗംഗാധരൻ, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസർകോഡ് ബാങ്ക് മോഷണ കേസിലെ പ്രതിയായ ഇയാൾ കൊവിഡ് ഐസൊലേഷൻ വാർഡിന്റെ വെന്റിലേറ്റർ നീക്കി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

 

Read more topics: kannur, Prisoner, Central Prison,
English summary
Prisoner who escaped from Kannur Central Prison
topbanner

More News from this section

Subscribe by Email