Sunday January 26th, 2020 - 3:05:pm
topbanner

മോശം പെർഫോമൻസ് : മൂന്ന് മന്ത്രിമാർ കുപ്പായമൂരും

princy
മോശം പെർഫോമൻസ് :  മൂന്ന് മന്ത്രിമാർ കുപ്പായമൂരും

കണ്ണൂർ: മോശം പെർഫോമൻസ് പിണറായി മന്ത്രിസഭയിൽ നിന്നും മൂന്ന് മന്ത്രിമാർ പുറത്തേക്ക് ആഡംബര ഹെലികോപ്റ്റർ വിവാദത്തിൽ നിന്നും തലയൂരാനാണ് മന്ത്രിസഭയില്‍ ഇടതു മുന്നണി അഴിച്ച് പണിയ്‌ക്കൊരുങ്ങുന്നത്.കാബിനറ്റിലെ മൂന്ന് സിപിഎം മന്ത്രിമാരെ മാറ്റിയേക്കും. എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍, എം.എം മണി എന്നിവരാണ് മന്ത്രിസഭയില്‍ നിന്നു പുറത്താവുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവര്‍ ഒഴിവാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് പുതിയ നീക്കം. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മാറ്റി നിലവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുമെന്നാണ് വിവരം. പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയാകുന്നതോടെ സുരേഷ് കുറുപ്പോ, രാജു എബ്രഹാമോ സ്പീക്കറായേക്കും. കെ കെ ഷൈലജ, ജെ മേഴ്സിക്കുട്ടിയമ്മ, ഇ പി  ജയരാജൻ എന്നിവരെ നിലനിർത്തിയേക്കും.

എന്നാൽ മോശം പെർഫോമൻസിന്റെ നടിസ്ഥാനത്തിൽ തുറമുഖ _ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വകുപ്പ് മന്ത്രിസഭാ പുന:സംഘടനയുടെ പേരിൽ ഏറ്റെടുക്കാനും സി പി എം ആലോചിക്കുന്നുണ്ട്. ചെലവ് ചുരുക്കൽ നടപടി യുടെ ഭാഗമാണിത്. മന്ത്രിസഭയിലെ രണ്ടാമൻ ഇ.പി ജയരാജന് നൽകാനാണ് തീരുമാനം മുഖ്യമന്ത്രിയുടെ പ്രോഗ്രസ് കാർഡിൽ ഏറ്റവും കുറവ് മാർക്കുള്ള മന്ത്രിയാണ് ഗായകനായ കടന്നപ്പള്ളി.

Read more topics: kerala, three ministers, go out,
English summary
Poor Performance three ministers go out
topbanner

More News from this section

Subscribe by Email