Tuesday September 22nd, 2020 - 1:02:am

ആലുവയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ തുടരുന്ന കുട്ടിയെ മര്‍ദിച്ചത് അമ്മയെന്ന് പൊലീസ്

Raji Mejo
ആലുവയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ തുടരുന്ന കുട്ടിയെ മര്‍ദിച്ചത് അമ്മയെന്ന് പൊലീസ്

കൊച്ചി: ആലുവയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ തുടരുന്ന കുട്ടിയെ മര്‍ദിച്ചത് അമ്മ തന്നെയാണെന്ന് കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. തുടര്‍ച്ചയായ മര്‍ദനമാണ് കുട്ടി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. അതേസമയം,കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അനുസരണക്കേട് കാണിച്ചതിനാണ് ശിക്ഷിച്ചതാണെന്നാണ് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. ബാലനീതി നിയമം അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചട്ടുകം കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇവരുടെ അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്തു. കുട്ടിയുടെ അച്ഛന് സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയുടെ അച്ഛന്‍ ബംഗാള്‍ സ്വദേശിയും അമ്മ ജാര്‍ഖണ്ഡ് സ്വദേശിയുമാണ്. ഇവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് അറിയുന്നതിനായി കേരള പൊലീസ് ജാര്‍ഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ക്രൂരമായ മര്‍ദനമേറ്റ മൂന്ന് വയസുകാരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവാണ് മര്‍ദനമേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന കുട്ടിയുടെ ജീവന്‍ നിലനിറുത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. മര്‍ദനത്തില്‍ തലയോട്ടിക്കും തലച്ചോറിനും കാര്യമായ പരിക്കേറ്റിട്ടുണ്ട്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

 

Read more topics: Police arrested, Amma, death , Aluva
English summary
Police arrested Amma after she was beaten to death in Aluva
topbanner

More News from this section

Subscribe by Email