Saturday September 19th, 2020 - 9:06:am

മോദിയുടെ ശൈലിയാണ് പിണറായിയുടെയും: രമേശ് ചെന്നിത്തല

Raji E R
മോദിയുടെ ശൈലിയാണ് പിണറായിയുടെയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുഖ്യമന്ത്രിപിണറായി വിജയനും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെ.എം. ഷാജിക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് കേസെടുത്തതിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്നെ എതിര്‍ക്കുന്നവരെ ഭരണകൂടത്തെ ഉപയോഗിച്ച് എങ്ങനെ നേരിടാമെന്നാണ് രണ്ടു പേരും ഇപ്പോള്‍ ആലോചിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. കെ.എം. ഷാജിയെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും ഇതുകൊണ്ടൊന്നും തളര്‍ത്താമെന്ന് കരുതേണ്ട. സര്‍ക്കാരിന്റെ ജനവിരുദ്ധമായ നടപടികള്‍ക്കെതിരായ പോരാട്ടം തുടരും. മൂന്ന് വര്‍ഷം മുമ്ബ് ആരോ കൊടുത്ത പരാതി ഇപ്പോള്‍ പൊടി തട്ടിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി അങ്ങേയറ്റം രാഷ്ട്രീയപ്രേരിതമാണ്. ഇത് കൊണ്ടൊന്നും യു.ഡി.എഫ് തളര്‍ത്താമെന്ന് കരുതേണ്ട.


ആരില്‍ നിന്നെങ്കിലും പരാതി എഴുതി വാങ്ങിച്ച് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സ്പ്രിംഗ്ളര്‍ ഇടപാടില്‍ നിന്ന് ഇതുകൊണ്ട് ജനശ്രദ്ധ തിരിയുമെന്ന് ആരും കരുതേണ്ട. ഓരോ ദിവസം കഴിയുന്തോറും അഴിമതി കൂടുതല്‍ വ്യക്തമാവുകയാണ്. സര്‍ക്കാര്‍ ഈ ഇടപാടില്‍ അമേരിക്കന്‍ കമ്ബനി പറഞ്ഞ കാര്യങ്ങളേ പുറത്ത് വിട്ടിട്ടുള്ളൂ. തട്ടിക്കൂട്ട് പര്‍ച്ചേസ് എഗ്രിമെന്റുണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. അടിമുടി അഴിമതിയാണിതില്‍. അതിനാല്‍ വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണം. താന്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കാലതാമസമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, താന്‍ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയതിലെ പ്രയാസം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

English summary
Pinarayi says that Modi's style is: Ramesh Chennithala
topbanner

More News from this section

Subscribe by Email