Friday August 7th, 2020 - 1:31:am

വലയ സൂര്യഗ്രഹണം ; ശബരിമലയിൽ ഡിസംബര്‍ 26ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

Anusha unni
വലയ സൂര്യഗ്രഹണം ; ശബരിമലയിൽ ഡിസംബര്‍ 26ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട : ഡിസംബര്‍ 27 ന് സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച്‌ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 26ന് സൂര്യഗ്രഹണം ആയതിനാല്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറ് മണി വരെ മാത്രമെ നടതുറക്കുകയുള്ളു.

തങ്ക അങ്കി ഘോഷയാത്രയും അന്ന് തന്നെ എത്തും. ഉച്ചക്ക് 12 മണിക്ക് പൂജകള്‍ക്ക് ശേഷം അല്‍പ്പനേരം മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു. ദര്‍ശന സമയം പരിമിതമായതിനാല്‍ തിരക്ക് കൂടുമെന്നാണ് വിലയിരുത്തുന്നത്.

Read more topics: sabarimala ,pathanamthitta ,eclipse
English summary
Pilgrims Control at Sabarimala on 26th December
topbanner

More News from this section

Subscribe by Email