Tuesday October 15th, 2019 - 7:00:am
topbanner

പി.എസ്.സി പരീക്ഷ മലയാളത്തില്‍ നടത്താമെന്ന് പി.എസ്.സി ചെയര്‍മാന്‍

princy
പി.എസ്.സി പരീക്ഷ മലയാളത്തില്‍ നടത്താമെന്ന്  പി.എസ്.സി ചെയര്‍മാന്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ  മലയാളത്തില്‍  നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.യുടെ കീഴില്‍ നടത്തുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തിലുമാക്കാമെന്ന് പി.എസ്.സി ചെയര്‍മാന്‍  അറിയിച്ചു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരീക്ഷകള്‍ നടത്താന്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന അധ്യാപകരുടെയും പിന്തുണ ആവശ്യമാണ് ഇതിനായി  സര്‍വകലാശാല അധ്യാപകര്‍ അടക്കമുള്ളവരെ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനായി   ഉള്‍പ്പെടുത്തും.തെറ്റുകൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ അധ്യാപകര്‍ തയ്യാറാവണം. മലയാളത്തില്‍ പരീക്ഷകള്‍ നടത്താന്‍ പി.എസ്.സിക്ക്   എതിര്‍പ്പില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.   

പി.എസ്.സി പരീക്ഷകള്‍ മുഴുവന്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരവുമായി മുന്നോട്ട് വന്നിരുന്നു. സുഗതകുമാരി, അടൂർഗോപാല കൃഷ്ണൻ തുടങ്ങിയർ സമരത്തിന് നേതൃത്വം നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി  പി.എസ്.സി ചെയര്‍മാനുമായി ചർച്ച നടത്തുകയായിരുന്നു. 
.    

Read more topics: kerala, PSC exam, Malayalam
English summary
PSC Chairman says allow PSC exam in Malayalam
topbanner

More News from this section

Subscribe by Email