Sunday January 19th, 2020 - 5:01:pm
topbanner

പ്രവാസി മലയാളി ഫെഡറേഷൻ ദുരിത മേഖലകളിൽ സഹായം എത്തിച്ചു

JB
പ്രവാസി മലയാളി ഫെഡറേഷൻ ദുരിത മേഖലകളിൽ സഹായം എത്തിച്ചു

കോഴിക്കോട് :ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ പ്രളയ ദുരിത മേഖലകളിൽ സഹായം എത്തിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കം,എടവണ്ണപാറ എന്നിവടങ്ങളിൽ ആണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ എത്തിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രളയം തകർത്ത പ്രവാസി ഭൂരിഭാഗ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് ഒരു മാസത്തേക്കുള്ള പലവ്യഞ്ചന സാധനങ്ങൾ അടക്കമുള്ള കിറ്റുകളാണ് വിതരണം ചെയ്തത്.

ഗ്ലോബൽ ട്രഷറർ നൗഫൽ നേതൃത്വം നൽകിയ  പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കാൻ  മുക്കത്തിന്റെയും, സർവ്വോപരി കേരളത്തിന്റെയും പ്രിയംകരിയായ " കാഞ്ചന മാല" ചേച്ചിയും പങ്കെടുത്തു. സൗദി പി.എം.എഫ് അംഗമായ ജാഫർ കൊണ്ടോട്ടിയും സഹപ്രവർത്തകരുമാണ് പ്രാദേശിക സഹായവുമായി സജീവമായി ഉണ്ടായിരുന്നത്.

 ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തിൽ ഗ്ലോബൽ ട്രഷറർ നൗഫൽ മടത്തറ, ഡോ: മോൺസൻ മാവുങ്കൽ, ബിജു കർണ്ണൻ, കേരള പ്രസിഡന്റ് ബേബി മാത്യു, കോഡിനേറ്റർ  ബിജു കെ  തോമസ്, ജയൻ പി, കൊല്ലം ജില്ലാ കോർഡിനേറ്റർ ഹക്കിം ചിതറ, അൻസർ തലവരമ്പ് എന്നിവർ നേതൃത്വം കൊടുത്തു.പി. എം. എഫ് കേരള സംസ്ഥാന  സെക്രട്ടറി  ജെഷിൻ പാലത്തിങ്കൽ, വൈസ് പ്രസിഡന്റ് ജയൻ പി എന്നിവർ ആണ് ഈ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചത്.

Read more topics: PRIVASI FLLOOD, RELIEF MATERIAL,
English summary
PRIVASI FLLOOD RELIEF MATERIAL
topbanner

More News from this section

Subscribe by Email