Thursday December 12th, 2019 - 6:02:am
topbanner

വയനാട് ചുരത്തിലെ സാഹസികയാത്ര: കാർ കസ്റ്റഡിയിലെടുത്തു

JB
വയനാട് ചുരത്തിലെ സാഹസികയാത്ര: കാർ കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: താമരശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ കാർ മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. 2001 മോഡൽ സാൻട്രോ കാർ ചേവായൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.വാഹന ഉടമ കോഴിക്കോട് പേരാമ്പ്ര സ്വദേശി സഫീറാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടമയോട് നാളെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ടായിരുന്നു ചുരത്തിലൂടെ യുവാക്കള്‍ യാത്ര നടത്തിയത്. ഈ വാഹനത്തിനു പിന്നില്‍ സഞ്ചരിച്ചവർ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
POLICE CUSTODY IN FAST DRIVING IN WAYANADU
topbanner

More News from this section

Subscribe by Email