Monday September 16th, 2019 - 6:30:am
topbanner
Breaking News
jeevanam

പൊലീസില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണം മാനസിക സമ്മര്‍ദമെന്ന് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്

JB
പൊലീസില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണം മാനസിക സമ്മര്‍ദമെന്ന് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്

കൊല്ലം: തൊഴില്‍പരമായ സമ്മര്‍ദമാണ് പൊലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണമെന്ന് പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട്. അമിത ജോലിഭാരം പലര്‍ക്കും മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും പ്രശ്നം വസ്തുതാപരമായി പരിശോധിച്ച് പരിഹാരം കാണണമെന്നും കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച കരട് പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പൊലീസുദ്യോഗസ്ഥരെ കൂടുതല്‍ മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഇവര്‍ ന്യൂനപക്ഷമാണെങ്കിലും അവര്‍ ഉയര്‍ത്തുന്ന സമീപനങ്ങള്‍ പൊലസുദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസിക ആഘാതം ഉണ്ടാക്കുന്നുണ്ടോയെന്നും അവ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പൊതുജനങ്ങളോട് മാന്യമായി പെരുമാറേണ്ടവരാണ് പൊലീസുകാര്‍. എന്നാല്‍ തൊഴിലിടങ്ങളില്‍ മാന്യമായ പെരുമാറ്റം പൊലീസുകാര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ അനാവശ്യ മാനസിക പീഡനങ്ങള്‍ക്കെതിരെ അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ അതിശക്തമായി പ്രതികരിക്കുവാന്‍ കേരള പൊലീസ് അസോസിയേഷന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇനിയൊരു പൊലീസുദ്യോഗസ്ഥന്‍ തൊഴിലിടങ്ങളിലെ മാനസിക പീഡകള്‍മൂലം ജീവന്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ സംഘടനാംഗങ്ങളോടൊപ്പം പൊലീസ് സംഘടന അതീവ ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 65 പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.

Read more topics: POLICE, ASSOCIATION WORKING REPORT,
English summary
POLICE ASSOCIATION WORKING REPORT
topbanner

More News from this section

Subscribe by Email