Monday September 16th, 2019 - 5:51:am
topbanner
Breaking News
jeevanam

ഭിന്നശേഷിക്കാരുടെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വേണ്ടി മിന്നും പ്രകടനം; അനീഷിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

JB
ഭിന്നശേഷിക്കാരുടെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വേണ്ടി മിന്നും പ്രകടനം; അനീഷിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇംഗ്ലണ്ടില്‍ നടന്ന ഭിന്നശേഷിക്കാരുടെ ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ടൂര്‍ണമെന്റില്‍ ഉടനീളം ബാറ്റിംഗിലും ബൌളിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇടുക്കി സ്വദേശി അനീഷ് രാജനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് ഇടുക്കി സ്വദേശി അനീഷ് രാജന്‍ കാഴ്ചവെച്ചത്. ഫൈനലില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ അനീഷ് നിര്‍ണായകമായ രണ്ട് റണ്ണൌട്ടുകളിലും പങ്കാളിയായി. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടവും ശ്രദ്ധിക്കപ്പെട്ടു.

ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ടി20 ലോക സീരീസ് സംഘടിപ്പിച്ചത്. ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. സെമിയില്‍ ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്.
അതേസയം അനീഷ് പി. രാജനെ ജില്ലാ സ്പോട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിനു വേണ്ടി കളക്ടര്‍ എച്ച്.ദിനേശന്‍ അനീഷ് പി.രാജനെ ഉപഹാരം നല്‍കിയും, ഹാരമണിയിച്ചും അനുമോദിച്ചു. പരിമിതികളെ അവസരങ്ങളാക്കിയ അനീഷ് രാജന്‍ ദേശീയ തലത്തിലേക്ക് ഇടുക്കിയുടെ യശസ്സ് ഉയര്‍ത്തിയെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച ബൗളറാണ് 29 വയസ്സുകാരന്‍ അനീഷ് പി രാജന്‍. ആതിഥേതരായ ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജന്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്തഗങ്ങളായ ജോര്‍ജ് വട്ടപ്പാറ, അമ്മിണി ജോസ്, പ്രഭ തങ്കച്ചന്‍ ,കെ എം ജലാലുദീന്‍, മുന്‍ എം.പി. അഡ്വ.ജോയിസ് ജോര്‍ജ്, പി.ബി.സബീഷ്, സാജന്‍ കുന്നേല്‍, ദ്രോണാചാര്യ കെ.പി. തോമസ് ,മായാദേവി, അനസ്, കെ.എല്‍.ജോസഫ്, കൗണ്ട്ഡൗണ്‍ ക്ലബ്ബ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പൊതുപ്രവര്‍ത്തകരും അനീഷ് രാജനെ അനുമോദിക്കാന്‍ പാറേമ്മാവ് പടിയത്തറ വീട്ടീല്‍ എത്തിയിരുന്നു.

 

Read more topics: PINARYI, APPRECIATE ANEESH RAJAN,
English summary
PINARYI APPRECIATE ANEESH RAJAN
topbanner

More News from this section

Subscribe by Email