Monday September 16th, 2019 - 6:01:am
topbanner
Breaking News
jeevanam

'സിന്ധുവിന്റെ നേട്ടം അഭിമാനകരം'; കൂടുതല്‍ ഉയരങ്ങളിലെത്താന്‍ പ്രചോദനമാകട്ടെയെന്ന് പിണറായി വിജയന്‍

JB
'സിന്ധുവിന്റെ നേട്ടം അഭിമാനകരം'; കൂടുതല്‍ ഉയരങ്ങളിലെത്താന്‍ പ്രചോദനമാകട്ടെയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി.വി സിന്ധുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാഡ്മിന്റണില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം അവര്‍ക്ക് പ്രചോദനമാകട്ടെ. ഇന്ത്യന്‍ ബാഡ്മിന്റണിലെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങള്‍. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. ബാഡ്മിന്റണില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം അവര്‍ക്ക് പ്രചോദനമാകട്ടെ. ഇന്ത്യന്‍ ബാഡ്മിന്റണിലെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകും.

 

English summary
PINARAYI VIJAYAN APPRECIATE PV SINDHU
topbanner

More News from this section

Subscribe by Email