Monday October 21st, 2019 - 3:04:am
topbanner

പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കയറിയാല്‍ വിശ്വാസികള്‍ പ്രതികരിക്കും; യാക്കോബായ സഭ

Raji Mejo
പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കയറിയാല്‍ വിശ്വാസികള്‍ പ്രതികരിക്കും; യാക്കോബായ സഭ

കോട്ടയം: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കയറാന്‍ ശ്രമിച്ചാല്‍ പിറവം പള്ളിയിലെ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് യാക്കോബായ സഭ. അവരുടെ സഭ അവര്‍ സംരക്ഷിക്കുമെന്നും സമാധാനം തകര്‍ക്കുന്ന ഇത്തരം കാര്യങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സ്വയം പിന്തിരിയണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ പ്രസ്താവന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, യാക്കോബായ സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും, മെത്രാപ്പോലിത്തമാരും, വൈദികരും, സഭ ഭാരവാഹികളും സെപ്റ്റംബര്‍ 24ന് മറൈന്‍ ഡ്രൈവില്‍ ഉപവാസ സമരം നടത്തും. യാക്കോബായ സഭയ്‌ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിലും, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ മനുഷ്യത്വരഹിതമായ നടപടികളിലും പ്രതിഷേധിച്ചാണ് ഉപവാസ സമരം.

പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തുനല്‍കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവനുസരിച്ച് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ പള്ളിയില്‍ പ്രവേശിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ പൊലീസ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കത്ത് നല്‍കി.

English summary
When Orthodoxy enters Piravom Mosque, believers respond; The Church of Jacob
topbanner

More News from this section

Subscribe by Email