Tuesday September 29th, 2020 - 1:25:am

പച്ചമാങ്ങ മുതല്‍ തേന്‍വരിക്കച്ചക്ക വരെ: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ കോഡു ഭാഷകള്‍ കണ്ടുഞെട്ടി പോലീസ്

Anusha Aroli
പച്ചമാങ്ങ മുതല്‍ തേന്‍വരിക്കച്ചക്ക വരെ: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ കോഡു ഭാഷകള്‍ കണ്ടുഞെട്ടി പോലീസ്

തൃശൂര്‍:മോഡലിങ് രംഗത്ത് അവസരം വാഗ്ദാനംചെയത് പെണ്‍കുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാന കണ്ണി പിടിയിലായപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവിരങ്ങള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരിങ്ങാലക്കുട കിഴുത്താണി ഭാഗത്തെ സുഷിയുടെ പുതിയ താവളത്തിലെത്തിയ പോലീസ് സംഘം വീടുവളഞ്ഞ് ഇയാളെ പിടികൂടാന്‍ ശ്രമിക്കവേ സുഷി ഓടി മതിലുകള്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

ഇതിനിടയില്‍ ആ വീട്ടില്‍ ഇടപാടുകള്‍ക്കായി എത്തിയിരുന്ന യുവാക്കളും യുവതിയും ഉടുതുണി പോലുമെടുക്കാതെ ഓടി രക്ഷപ്പെടുകയാണുണ്ടായത്. ഇവര്‍ അവിടെയുണ്ടായിരുന്ന ഫോണുകളും മറ്റും കൊണ്ടുപോയതായി അന്വേഷണ സംഘം സംശയിക്കുന്നു.

സുഷിയുടെ ആവശ്യപ്രകാരം ഈ വീട്ടിലെത്തിയിരുന്ന കോഴിക്കോട് സ്വദേശിനിയെ തിരിച്ചറിഞ്ഞെങ്കിലും മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടാണ് അയല്‍വാസികള്‍ക്ക് സംഭവം പിടി കിട്ടിയത്. കാര്‍ റെന്റ് സ്ഥാപന ഉടമ എന്ന് പരിചയപ്പെടുത്തിയതിനാല്‍ ഇവിടെ വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

സുഷിയില്‍നിന്നു ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ കോഡുഭാഷകളിലാണ് മുഴുവന്‍ ആശയ വിനിമയങ്ങളും നടത്തിയിരുന്നത്. വാട്‌സാപ്പ് സന്ദേശങ്ങളില്‍ യുവതികളെ ' മാലാഖ'മാര്‍ എന്നും ഇടപാടുകളെ 'ചായ കുടി' എന്നും 'എസ്‌കോര്‍ട്ട്' എന്നും 'ഗൈഡ് ' എന്നുമൊക്കെയും ഇടപാടുകാരെ 'ഹണി ബ ' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.

''ഇന്ന് മാലാഖ വന്നിട്ടുണ്ട് ചായ കുടിക്കാന്‍ പോരേ തേനിച്ചേ'' യെന്ന് എഴുപതിലേറെപ്പേര്‍ക്ക് യുവതിയുടെ ചിത്രമടക്കം വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചതായും സുഷിയുടെ ഫോണ്‍ പരിശോധിച്ചതില്‍ കണ്ടെത്തി. സുഷി പോലീസിന്റെ പിടിയിലായതറിയാതെ നിരവധി പേരാണ് ഇടപാടുകള്‍ക്കായി ഇയാളുടെ ഫോണിലേക്ക് ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരുന്നത്.

സമൂഹത്തിന്റെ വിവിധ തുറയിലുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ വിചിത്രമായ പേരുകളില്‍ ഇയാള്‍ ഫോണില്‍ രേഖപ്പെടുത്തിയിരിക്കുന്നതായും ധാരാളം യുവതികളുടെ ഫോട്ടോകളും മറ്റും സേവ് ചെയ്തിരിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബസ് ക്ലീനറായി നടക്കുമ്പോള്‍ കൂലിത്തല്ലും മറ്റുമായി നടന്നിരുന്ന ഈ ക്രിമിനല്‍ സ്വഭാവക്കാരന്‍ പെണ്‍വാണിഭത്തിലൂടെ സമ്പാദിച്ചതത്രയും അത്യാഡംബര ജീവിതം നയിക്കാന്‍ ചെലവഴിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ശേഖരത്തിലുള്ള യുവതീ യുവാക്കളുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

English summary
Online Female Dealer fraud case code language police report
topbanner

More News from this section

Subscribe by Email